രൂപയുടെ മൂല്യതകർച്ച തടയാൻ കൂടുതൽ നടപടിയുണ്ടാകും-ജെയ്​റ്റ്​ലി

ന്യൂഡൽഹി: രൂപയുടെ മൂല്യതകർച്ച തടയാൻ കൂടുതൽ നടപടിയുണ്ടാകുമെന്ന്​ ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി. ഹിന്ദുസ്ഥാൻ ടൈംസ്​ സംഘടിപ്പിച്ച പരിപാടിയിലാണ്​ ജെയ്​റ്റ്​ലിയുടെ പരാമർശം. വാർഷിക വളർച്ചാ നിരക്ക്​ 7.5 ശതമാനം നില നിർത്തുമെന്നും അരുൺ ജെയ്​റ്റ്​ലി പറഞ്ഞു.

രൂപയുടെ തകർച്ചയും കറണ്ട്​ അക്കൗണ്ട്​ കമ്മി വർധിക്കുന്നതുമാണ്​ ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്​നങ്ങൾ​. ഇത്​ രണ്ടും പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന്​ അരുൺ ജെയ്​റ്റ്​ലി അറിയിച്ചു. എണ്ണ ഇറക്കുമതിയാണ്​ കറണ്ട്​ അക്കൗണ്ട്​ കമ്മി വർധിപ്പിക്കുന്നതെന്നും ജെയ്​റ്റ്​ലി കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ മധ്യവർഗത്തി​​​​െൻറ വളർച്ച രാജ്യത്തി​​​​െൻറ സമ്പദ്​വ്യവസ്ഥക്ക്​ മാത്രമല്ല ആഗോള സമ്പദ്​വ്യവസ്ഥക്ക്​ തന്നെ മുതൽക്കൂട്ടാണെന്നും ജെയ്​റ്റ്​ലി പറഞ്ഞു​. വടക്ക്​-കിഴക്കൻ ഇന്ത്യയുടെ പുരോഗതിയും സ്​ത്രീകൾ കൂടുതലായി തൊഴിലെടുക്കാൻ തുടങ്ങിയതും​ മധ്യവർഗത്തി​​​​െൻറ ഉയർച്ചക്ക്​ കാരണമായെന്നും ജെയ്​റ്റ്​ലി ചൂണ്ടിക്കാട്ടി

Tags:    
News Summary - More steps to stabilise rupee -Arun jaitily

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.