പ്രതിസന്ധിയിൽ നിന്ന്​ കരകയറില്ല; ജി.ഡി.പി വളർച്ചാ നിരക്ക്​ വീണ്ടും കുറച്ച്​ മുഡീസ്​

ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വളർച്ച സംബന്ധിച്ച പ്രവചനത്തിൽ വീണ്ടും മാറ്റം വരുത്തി​ നിക്ഷേപക സേവന ഏജൻസിയാ യ മുഡീസ്​. 2019ൽ ഇന്ത്യയുടെ ജി.ഡി.പി വളർച്ച നിരക്ക്​ 5.6 ശതമാനമായിരിക്കുമെന്നാണ്​ ഏജൻസിയുടെ പ്രവചനം.

നിലവിൽ രാജ്യത്ത്​ അനുഭവപ്പെടുന്ന സാമ്പത്തിക പ്രതിസന്ധി കൂടുതൽ കാലം നില നിൽക്കുമെന്നും​ അത്​ രാജ്യത്തിന്​ തിരിച്ചടിയാവുമെന്നുമാണ്​ മുഡീസ്​ വ്യക്​തമാക്കുന്നത്​. 2018ൽ 7.4 ശതമാനം നിരക്കിൽ ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ നിരക്ക്​ ഉയരുമെന്നായിരുന്നു മുഡീസ്​ പ്രവചിച്ചിരുന്നത്​.

ഒക്​ടോബറിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ ജി.ഡി.പി 5.8 ശതമാനം നിരക്കിൽ വളരുമെന്നായി പ്രവചനം. 6.2 ശതമാനത്തിൽ നിന്നാണ്​ വളർച്ചാ നിരക്ക്​ 5.8 ശതമാനമാക്കി കുറച്ചത്​. ഇതാണ്​ ഇപ്പോൾ വീണ്ടും കുറച്ചിരിക്കുന്നത്​.

Tags:    
News Summary - Moody's cuts India's GDP growth forecast to 5.6 per cent for 2019-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.