മൊബൈൽ വിപണിയിൽ കൂട്ടപ്പൊരിച്ചിൽ

അക്ഷരാർഥത്തിൽ കൂട്ടപ്പൊരിച്ചിൽ നടക്കുന്നത് മൊബൈൽ ഫോൺ വിപണിയിലാണ്. സ്വദേശിയും വിദേശിയുമായ കമ്പനികൾ എല്ലാം മത്സരത്തി​​​െൻറ ഭാഗമായി മാസംതോറും പുതിയ മോഡലുകൾ അവതരിപ്പിക്കാറുണ്ട്. പല മോഡലുകളുടെയും അരങ്ങേറ്റം കേരളത്തിലുമാണ്. 

മിക്ക മൊബൈൽ കമ്പനികളും നാലും അഞ്ചും പുതിയ മോഡലുകളുമായാണ് ഓണവിപണി പിടിക്കാൻ എത്തിയിരിക്കുന്നത്. പുതുതലമുറയുടെ ഹരമായി മാറിയ സെൽഫി തന്നെയാണ് ഓരോ മോഡലി​​​െൻറയും  ആകർഷണം. ഏറ്റവും ആധുനികമായ ഫ്രണ്ട്, റിയർ കാമറകളുമായാണ് പുതിയ മോഡലുകൾ ഏറെയും എത്തിയത്.

കഴിഞ്ഞ ഓണക്കാലത്ത് സെൽഫി സ്​റ്റിക്കുകൾ ആയിരുന്നു താരമെങ്കിൽ ഇക്കുറി സെൽഫി കാമറകളാണ് രംഗം കൈയടക്കിയത്. ഏറ്റവും വ്യക്തതയുള്ള കാമറ തങ്ങളുടേതാണ് എന്ന അവകാശവാദവുമായാണ്  മിക്ക നിർമാതാക്കളും രംഗത്തുള്ളത്. അരലക്ഷത്തിലേറെ വിലവരുന്ന ഫോണുകൾക്കുവരെ ആവശ്യക്കാർ ഏറെയാണ്. 

പൂജ്യം ശതമാനം പലിശ വ്യവസ്ഥയിലുള്ള തിരിച്ചടവ് തവണ വ്യവസ്ഥകളും രംഗം കൈയടക്കുകയാണ്. ഓണത്തോടനുബന്ധിച്ച് പുതിയ എക്​സ്​ക്ലൂസിവ് ഷോറൂമുകൾ പ്രമുഖ നിർമാതാക്കളെല്ലാം തുറന്നിട്ടുണ്ട്.

Tags:    
News Summary - Mobile Markets In Kerala -Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.