റിയൽ എസ്​റ്റേറ്റ്​ മേഖലക്കായി പാക്കേജ്​ വരുമോ?

ന്യൂഡൽഹി: ആർ.ബി.ഐ കരുതൽ ധനത്തിൽ നിന്ന്​ ലാഭവിഹിതമായി 1.76 ലക്ഷം കോടി രൂപ നൽകിയതിന്​ പിന്നാലെ റിയൽ എസ്​റ്റേറ്റ്​ സെക്​ടറിനായി കേന്ദ്രസർക്കാർ പ്രത്യേക പാക്കേജ് കൊണ്ടു​വരുമെന്ന്​ റിപ്പോർട്ടുകൾ. കടുത്ത പ്രതിസന്ധി നേരിടുന ്ന റിയൽ എസ്​റ്റേറ്റ്​ മേഖലക്ക്​ ഉത്തേജനം പകരുന്നതായിരിക്കും പാക്കേജ്​. ഈ ആഴ്​ച തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുമെന്നാണ്​ വാർത്തകൾ.

റിയൽ എസ്​റ്റേറ്റ്​ മേഖലക്കായി വായ്​പകൾ നൽകുന്ന പല ബാങ്കിങ്​ ഇതര ധനകാര്യ സ്ഥാപനങ്ങളും കടുത്ത പ്രതിസന്ധിയാണ്​ നേരിടുന്നത്​. ഇതുകൂടി പരിഗണിച്ചുള്ള പാക്കേജാവും അവതരിപ്പിക്കുക. റിയൽ എസ്​റ്റേറ്റ്​ മേഖലയിൽ ഡിമാൻഡ്​ വർധിപ്പിക്കാനുള്ള നടപടികളും പാക്കേജിലുണ്ടാവും.

കഴിഞ്ഞ വെള്ളിയാഴ്​ച അവതരിപ്പിച്ച സമ്പദ്​വ്യവസ്ഥയുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിനായുള്ള നിർദേശങ്ങളിൽ റിയൽ എസ്​റ്റേറ്റ്​ മേഖലക്കായും ഇളവുകൾ അനുവദിച്ചിരുന്നു. എന്നാൽ, പുനരുദ്ധാരണത്തിന്​ ഇത്​ മാത്രം മതിയാവില്ലെന്ന വാദമാണ്​ കമ്പനികൾ ഉയർത്തുന്നത്​.

Tags:    
News Summary - Major relief to stressed realty sector on the anvil-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.