കൊച്ചി: ലോക പരസ്യ ഉച്ചകോടി ബിസിനസ് സമൂഹത്തിന് മാത്രമല്ല യുവതലമുറക്കും ഭാവി പ ദ്ധതികൾ ആസൂത്രണം ചെയ്യാനും സുവർണാവസരമാണെന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫ ലി. ഡിജിറ്റൽ ലോകവുമായി പൊരുത്തപ്പെടാനും അതിനനുസൃതമായ കഴിവുകൾ ആർജിക്കാനും കഴ ിഞ്ഞില്ലെങ്കിൽ നമ്മൾ മുഖ്യധാരയിൽനിന്ന് പുറത്താകുന്ന കാലമാണിതെന്ന് ഉച്ചകോടി യിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
ഉച്ചകോടിയുടെ 80 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ ് ഒരു ഇന്ത്യൻ നഗരം വേദിയാകുന്നത്. അത് കൊച്ചിതന്നെയായതിലും ഉച്ചകോടിയുടെ ഭാഗമാകാൻ കഴിഞ്ഞതിലും സന്തോഷമുണ്ട്. ലോകത്തിെൻറ നാനാഭാഗങ്ങളിൽനിന്നുള്ള വിദഗ്ധർ അനുഭവങ്ങൾ പങ്കുവെക്കുന്ന ഇൗ വേദി കേരളത്തിെൻറ വികസനത്തിനുതന്നെ മുതൽക്കൂട്ടാണെന്നും യൂസുഫലി പറഞ്ഞു.
29 ശതമാനം പരസ്യങ്ങളിലും സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നു –മാർക് പ്രിച്ചാർഡ്
കൊച്ചി: അച്ചടി, ദൃശ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന 29 ശതമാനം പരസ്യങ്ങളിലും സ്ത്രീകളെ മോശമായാണ് ചിത്രീകരിക്കുന്നതെന്ന് ഇൻറർനാഷനൽ അഡ്വർടൈസിങ് അസോസിയേഷൻ (ഐ.എ.എ) ഉച്ചകോടിയിൽ സംസാരിച്ച പ്രോക്ടർ ആൻഡ് ഗാംപിൾ ചീഫ് ബ്രാൻഡ് ഒാഫിസർ മാർക് പ്രിച്ചാർഡ്. പരസ്യങ്ങൾ ഉൽപന്നത്തിെൻറ മേന്മകൾ എടുത്തുകാട്ടുന്നതിനൊപ്പം ലിംഗസമത്വം, സുസ്ഥിരത എന്നിവയുടെ സന്ദേശം നൽകുന്നതാകണമെന്നും അദ്ദേഹം പറഞ്ഞു.
പരസ്യങ്ങളും ഉൽപന്നത്തിന്മേലുള്ള അവകാശവാദങ്ങളും പലപ്പോഴും ധാർമികതയുടെ അതിരുകൾ ലംഘിക്കുന്നുണ്ട്. വളർന്നുവരുന്ന തലമുറ ഇെതല്ലാം കാണുന്നുണ്ടെന്ന ചിന്ത വേണം. പരിസ്ഥിതി സംരക്ഷണവും ലിംഗസമത്വവും ഉറപ്പാക്കാൻ ബ്രാൻഡുകൾ യോജിച്ച് പ്രവർത്തിക്കണം. പ്ലാസ്റ്റിക് മാലിന്യം ഇല്ലാതാക്കുക എന്നത് പ്രധാന ലക്ഷ്യങ്ങളിലൊന്നാകണം.
ഉപഭോക്താവിെൻറ ദൈനംദിന ജീവിതം മെച്ചപ്പെടുത്താനാകണം ബ്രാൻഡുകൾ സാേങ്കതികവിദ്യ ഉപയോഗിക്കേണ്ടത്. സാമൂഹികപ്രതിബദ്ധതയുടെ കാര്യത്തിൽ കമ്പനികൾ കൂട്ടുത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.