Posted On
date_range Updated On
date_range പാചകവാതക വില വീണ്ടും കൂട്ടി
ന്യൂഡല്‍ഹി: രാജ്യത്ത് ഗാര്‍ഹിക പാചകവാതക വില വീണ്ടും കൂട്ടി. സിലിണ്ടറിന് രണ്ടു രൂപയാണ് കൂട്ടിയത്. ഈ മാസം രണ്ടാം തവണയാണ് വില വര്‍ധിപ്പിച്ചത്. എൽ.പി.ജി വിതരണക്കാര്‍ക്കുള്ള കമീഷന്‍ കൂട്ടിയതിെൻറ ബാധ്യത ഉപഭോക്താക്കളുടെ തലയിലിടുകയാണ് സർക്കാർ ചെയ്തത്.
ഡല്‍ഹിയില്‍ 14.2 കിലോ സബ്‌സിഡി നിരക്കിലുള്ള സിലിണ്ടറിന് 505.34 ആയിരുന്നത് 507.42 രൂപയായി.പുതുക്കിയ നിരക്ക് പ്രകാരം, വിതരണക്കാര്‍ക്ക് 14.2 കിലോഗ്രാം സിലിണ്ടറിന് 50.58 രൂപയും അഞ്ച് കിലോഗ്രാം സിലിണ്ടറിന് 25.29 രൂപയും കമീഷനായി ലഭിക്കും. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ 14.2 കിലോഗ്രാം, 5 കിലോഗ്രാം സിലിണ്ടറിന് 48.89 രൂപയും 24.2 രൂപയുമായിരുന്നു കമീഷന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.