കാലിഫോർണിയ: ശമ്പളത്തിൽ വിവേചനം കാണിച്ചുവെന്ന് ആരോപിച്ച് ഗൂഗ്ളിനെതിരെ കേസുമായി വനിത ജീവനക്കാർ. ഒരേ ജോലിക്ക് പുരുഷൻമാരെക്കാൾ കുറഞ്ഞ ശമ്പളമാണ് സ്ത്രീകൾക്ക് ഗൂഗ്ൾ നൽകുന്നതെന്നാണ് വനിത ജീവനക്കാർ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കാലിഫോണിയയിലെ കോടതിയിലാണ് ഗൂഗ്ളിനെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്.
ഗൂഗ്ളിൽ സോഫ്റ്റർവെയർ എൻജിനിയർ, കമ്മ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റ്, മാനേജർ തുടങ്ങിയ തസ്തികകളിൽ മുമ്പ് ജോലി ചെയ്തിരുന്ന വനിത ജീവനക്കാരാണ് ടെക് ഭീമനെതിരെ കേസുമായി രംഗത്തെതതിയിട്ടുള്ളത്. 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ടെക് കമ്പനിയായി ഗൂഗ്ൾ വളർന്നെങ്കിലും വനിതകളോടുള്ള ഗൂഗ്ളിെൻറ പെരുമാറ്റം 21ാം നുറ്റാണ്ടിെൻറ നിലവാരത്തിലേക്ക് എത്തിയിട്ടില്ലെന്ന് കേസ് നൽകിയ വനിത ജീവനക്കാരിലൊരാൾ പ്രതികരിച്ചു.
അമേരിക്കയിലെ മറ്റ് ടെക് കമ്പനികൾക്കെതിരെയും സമാനമായ ആരോപണങ്ങളുയർന്നിട്ടുണ്ട്. മൈക്രോസോഫ്റ്റ്, ട്വിറ്റർ, ക്വാൽകോം എന്നിവർക്കെതിരെയാണ് വനിതകൾക്കെതിരെ വിവേചനം നടത്തുന്നുവെന്ന് ആരോപണങ്ങളുയർന്നത്. ക്വാൽകോം കഴിഞ്ഞ വർഷം 19.5 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഇത്തരമൊരു കേസ് ഒത്തുതീർപ്പാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.