Posted On
date_range Updated On
date_range ബിനാലെക്ക് ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന്‍റെ ഒരു കോടി
കൊച്ചി: കൊച്ചി-മുസ്രിസ് ബിനാെലയുടെ നാലാം പതിപ്പിന് ലുലു ഫിനാൻഷ്യൽ ഗ്രൂപ് ഒരു കോടി രൂപ നൽകി. അബൂദബി ആസ്ഥാനമായ ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന്‍റെ എം.ഡി അദീബ് അഹമ്മദ് ബിനാലെയുടെ പ്ലാറ്റിനം പേട്രൺമാരുടെ നിരയിലേക്ക് കടന്നുകൊണ്ടാണ് സഹായം പ്രഖ്യാപിച്ചത്.
ഈ നീക്കം ബിനാലെയുടെ വളർച്ചക്ക് ചാലക ശക്തിയാകുമെന്ന് കെ.ബി.എഫ് പ്രസിഡൻറ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. ബിനാലെക്ക് ലഭിക്കുന്ന കോർപറേറ്റ് പിന്തുണയുടെ മറ്റൊരു മുന്നേറ്റമാണ് ഇതിലൂടെ സൂചിപ്പിക്കപ്പെടുന്നതെന്ന് കെ.ബി.എഫ് സെക്രട്ടറി റിയാസ് കോമു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.