മലപ്പുറം: കേരള ബാങ്ക് രൂപവത്കരണവുമായി ബന്ധപ്പെട്ട് മലപ്പുറം ഒഴികെയുള്ള 13 ജില് ല സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും തമ്മിൽ സംയോജിക്കാനുള്ള ധാരണപത്രത്തിൽ ഒപ്പുവെച്ചു.
തിരുവനന്തപുരം സഹകരണസംഘം രജിസ്ട്രാറുടെ ആസ്ഥാനമായ ജവഹർ സഹകരണ ഭവനിൽ ചൊവ്വാഴ്ച രാവിലെ 10.30ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ സാന്നിധ്യത്തിലാണ് ഒപ്പിട്ടത്.
കേരള ബാങ്ക് രൂപവത്കരിക്കാൻ റിസർവ് ബാങ്ക് പ്രാഥമിക അംഗീകാരം നൽകിയ അവസരത്തിൽ മുന്നോട്ടുവെച്ച 19 നിബന്ധനകളിൽ അവസാനത്തേതാണിത്. ഇതോടെ ആർ.ബി.െഎ നിർദേശിച്ച നടപടികളെല്ലാം പൂർത്തിയായി. സംസ്ഥാന സർക്കാറിന് വേണ്ടി സെക്രട്ടറി മിനി ആൻറണി, ജില്ല സഹകരണ ബാങ്കുകൾക്കായി ജനറൽ മാനേജർമാർ, സംസ്ഥാന സഹകരണ ബാങ്കിന് വേണ്ടി മാനേജിങ് ഡയറക്ടർ ഇ. ദേവദാസ് എന്നിവരാണ് ഒപ്പുവെച്ചത്.
കോഴിക്കോട് ജില്ല സഹകരണ ബാങ്കിനായി ജനറൽ മാനേജറുടെ ചുമതലയുള്ള കെ.പി. അജയകുമാർ ഒപ്പിട്ടു. സഹകരണസംഘം രജിസ്ട്രാർ എസ്. ഷാനവാസ് സന്നിഹിതനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.