എയർ ഇന്ത്യയെ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ച്​ ഇത്തിഹാദ്​

ന്യൂഡൽഹി: പൊതുമേഖല വിമാന കമ്പനിയായ എയർ ഇന്ത്യയെ വാങ്ങാൻ താൽപര്യം പ്രകടപ്പിച്ച്​ യു.എ.ഇ വിമാന കമ്പനി ഇത്തിഹാദ്​. കേന്ദ്രസർക്കാർ പ്രതിനിധികളുമായി ഇത്തിഹാദ്​ ചർച്ച നടത്തിയെന്ന്​ ഇക്കണോമിക്​സ് ടൈംസ്​ റിപ്പോർട്ട്​ ചെയ്​തു. ഇത്തിഹാദിനൊപ്പം ഇൻഡിഗോയും എയർ ഇന്ത്യക്കായി രംഗത്തുണ്ടെന്നാണ്​ വിവരം.

ഇരു കമ്പനികളും സർക്കാർ പ്രതിനിധികളുമായി അനൗദ്യോഗിക കൂടിക്കാഴ്​ച നടത്തിയെന്നാണ്​ റിപ്പോർട്ടുകൾ. കഴിഞ്ഞ തവണ എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികൾ വിൽക്കാനായിരുന്നു കേന്ദ്രസർക്കാറി​​െൻറ പദ്ധതി. എന്നാൽ, ഇക്കുറി പൂർണമായും എയർ ഇന്ത്യയെ കൈയൊഴിയാനുള്ള ശ്രമത്തിലാണ്​ സർക്കാർ. എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും കേന്ദ്രസർക്കാർ വിൽക്കും.

ഇന്ത്യൻ കമ്പനിയായതിനാൽ ഇൻഡിഗോക്ക്​ എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വാങ്ങാം. എന്നാൽ, എഫ്​.ഡി.ഐ ചട്ടങ്ങളനുസരിച്ച്​ ഇത്തിഹാദിന്​ 49 ശതമാനം ഓഹരി മാത്രമേ വാങ്ങാൻ സാധിക്കു. അതേസമയം, ഇതുമായി ബന്ധപ്പെട്ട വാർത്തകളോട്​ പ്രതികരിക്കാൻ ഇൻഡിഗോയും ഇത്തിഹാദും തയാറായിട്ടില്ല.

Tags:    
News Summary - IndiGo, Etihad Airways show interest in boarding Air India-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.