Posted On
date_range Updated On
date_range കണ്ണൂരിൽനിന്ന് ഇൻഡിഗോ പ്രതിദിന സർവിസ്
ന്യൂഡൽഹി: കണ്ണൂർ വിമാനത്താവളത്തെ 67ാമത് കേന്ദ്രമായി തിരഞ്ഞെടുത്തുകൊണ്ട് പ്രമുഖ കമ്പനിയായ ഇൻഡിഗോ ജനുവരി 25 മുതൽ കണ്ണൂരിൽനിന്ന് ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഹുബ്ലി എന്നിവിടങ്ങളിലേക്ക് പ്രതിദിന നോൺ സ്റ്റോപ് സർവിസുകൾ പ്രഖ്യാപിച്ചു. 1799 രൂപ മുതൽ മേലോട്ടാണ് ടിക്കറ്റ് നിരക്ക്.
ഹൈദരാബാദ് രാവിലെ 9.15, ചെന്നൈ ഉച്ചക്ക് 1.35, ഹുബ്ലി രാത്രി 7.25, ബംഗളൂരു രാത്രി 9.25 എന്നിങ്ങനെയാണ് കണ്ണൂരിൽനിന്നുള്ള സർവിസ്. കണ്ണൂരിലേക്ക് ഹൈദരാബാദിൽ നിന്ന് രാവിലെ 11.35, ചെന്നൈയിൽനിന്ന് വൈകീട്ട് 4.00, ഹുബ്ലിയിൽനിന്ന് രാത്രി 9.25, ബംഗളൂരുവിൽനിന്ന് രാത്രി 8.00 എന്നിങ്ങനെയാണ് സർവിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.