മുംബൈ: അടുത്ത സാമ്പത്തിക വർഷം രാജ്യത്തെ സാമ്പത്തിക വളർച്ച 7.3 ആയി കുറയുമെന്ന് ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവിസസിെൻറ പ്രവചനം. നിലവിൽ 7.4 ആണ് വളർച്ചനിരക്ക്. ആഗോള ഇന്ധനവിലയിലെ വർധന, രൂപയുടെ മൂല്യത്തകർച്ച, ഉയർന്ന പലിശനിരക്ക് തുടങ്ങിയ ഘടകങ്ങളാണ് വളർച്ചനിരക്ക് കുറയാൻ കാരണമായി മൂഡീസ് ചൂണ്ടിക്കാട്ടുന്നത്.
2018 ലെ ആദ്യ പാദത്തിൽ സാമ്പത്തിക വളർച്ച 7.9 ആയി ഉയർന്നിരുന്നു. ഇന്ധനവില കൂടിയതും പണമൂല്യം കുറഞ്ഞതും ഗാർഹിക ചെലവ് വർധിപ്പിച്ചതായും മൂഡീസ് ചൂണ്ടിക്കാട്ടി. അടുത്ത വർഷം റിപോ നിരക്ക് റിസർവ് ബാങ്ക് നേരിയ തോതിൽ വർധിപ്പിക്കുമെന്ന പ്രതീക്ഷ മൂഡീസ് പ്രകടിപ്പിച്ചു.
അടുത്ത സാമ്പത്തിക വർഷം ആഗോള സാമ്പത്തിക വളർച്ച നിലവിലെ 3.3ൽനിന്ന് 2.9 ശതമാനമായി കുറയുമെന്നും മൂഡീസ് പ്രവചിച്ചു. ചൈനയുമായുള്ള അമേരിക്കയുടെ വിപണിയുദ്ധം സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്നും മൂഡീസ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.