Posted On
date_range Updated On
date_range ബിയോൺ മണി ഡിലോയിറ്റ് റീജ്യനിലെ റൈസിങ് സ്റ്റാർ
മനാമ: ഡിലോയിറ്റ് ടെക്നോളജി ഫാസ്റ്റ് 50 പ്രോഗ്രാമിന്റെ റൈസിങ് സ്റ്റാർ വിഭാഗത്തിൽ ബിയോൺ മണിയും.
മികച്ച 10 വിജയികളുടെ ഗണത്തിലാണ് ബിയോൺ ഗ്രൂപ്പിന്റെ ഭാഗമായ ബിയോൺ മണിയെ ഉൾപ്പെടുത്തിയത്. മിഡിൽ ഈസ്റ്റിലെയും സൈപ്രസിലെയും ഏറ്റവും വേഗത്തിൽ വളരുന്ന സാങ്കേതിക കമ്പനികളെ അവരുടെ വരുമാന വളർച്ചയെ അടിസ്ഥാനമാക്കി അംഗീകരിക്കുന്ന പ്രോഗ്രാമാണിത്.
ഇതിൽ വിജയിയാകുന്നത് ടെക്നോളജി രംഗത്തെ പ്രധാന നേട്ടമാണ്. ഫിൻടെക് മേഖല ഉൾപ്പെടെയുള്ള വിവിധ വ്യവസായങ്ങളിൽ നിന്നുള്ള സാങ്കേതിക കമ്പനികളെ അവലോകനംചെയ്ത ശേഷമാണ് ഡിലോയിറ്റ് ഈ അംഗീകാരം നൽകുന്നത്.
ബിയോൺ മണി സി.ഇ.ഒ റോബർട്ടോ മാൻകോൺ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.