‘ഗോ​ള്‍ഡ​ന്‍ ഗി​ഫ്റ്റ്’ ഓ​ഫ​റു​മാ​യി മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ്

ദു​ബൈ: ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് സൗ​ജ​ന്യ​മാ​യി സ്വ​ർ​ണ നാ​ണ​യ​ങ്ങ​ള്‍ നേ​ടാ​ന്‍ അ​വ​സ​രം ന​ല്‍കു​ന്ന ‘ഗോ​ള്‍ഡ​ന്‍ ഗി​ഫ്റ്റ്’ ഓ​ഫ​റു​മാ​യി മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ്.

സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും ര​ത്‌​നാ​ഭ​ര​ണ​ങ്ങ​ളും വാ​ങ്ങു​മ്പോ​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ഉ​റ​പ്പാ​യും സ്വ​ര്‍ണ നാ​ണ​യ​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​താ​ണ്​ ഓ​ഫ​ർ. മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് മൈ​ന്‍, ഇ​റ, പ്ര​ഷ്യ, വി​റാ​സ്, എ​ത്നി​ക്സ്, ഡി​വൈ​ന്‍ തു​ട​ങ്ങി ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് പ്രി​യ​പ്പെ​ട്ട നി​ര​വ​ധി ഉ​പ ബ്രാ​ന്‍ഡു​ക​ളി​ലാ​യി സ്വ​ര്‍ണം വ​ജ്രം, അ​മൂ​ല്യ ര​ത്‌​നാ​ഭ​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ മ​നോ​ഹ​ര​ങ്ങ​ളാ​യ ആ​ഭ​ര​ണ ശേ​ഖ​ര​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. എ​ല്ലാ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ് ഔ​ട്ട് ലെ​റ്റു​ക​ളി​ലും മേ​യ് 12 വ​രെ ഈ ​ഓ​ഫ​ര്‍ ല​ഭി​ക്കും.

5,000 ദി​ർ​ഹ​മി​ന്‍റെ വ​ജ്രാ​ഭ​ര​ണ​ങ്ങ​ളോ ര​ത്നാ​ഭ​ര​ണ​ങ്ങ​ളോ വാ​ങ്ങു​മ്പോ​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ഒ​രു ഗ്രാം ​സ്വ​ര്‍ണ നാ​ണ​യം നേ​ടാ​നാ​കും. 3,000 ദി​ർ​ഹ​മി​ന്‍റെ വ​ജ്രാ​ഭ​ര​ണ​ങ്ങ​ളോ അ​മൂ​ല്യ ര​ത്നാ​ഭ​ര​ണ​ങ്ങ​ളോ വാ​ങ്ങു​മ്പോ​ള്‍ അ​ര ഗ്രാം ​സ്വ​ർ​ണ നാ​ണ​യ​വും നേ​ടാം. ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് അ​വ​രു​ടെ പ​ഴ​യ 916 ആ​ഭ​ര​ണ​ങ്ങ​ള്‍ക്ക് പ​ക​രം മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സി​ല്‍ നി​ന്നു​ള്ള ഏ​റ്റ​വും പു​തി​യ ഡി​സൈ​നു​ക​ള്‍ക്ക് ന​ഷ്ടം കൂ​ടാ​തെ വാ​ങ്ങാ​നും സാ​ധി​ക്കും.

സ്വ​ർ​ണ വി​ല​യി​ലെ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളു​ടെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ് ന​ല്‍കു​ന്ന ഗോ​ള്‍ഡ് റേ​റ്റ് പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫ​ര്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​വും. ഇ​ത​നു​സ​രി​ച്ച്, മേ​യ് 10 വ​രെ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് നി​ല​വി​ലു​ള്ള സ്വ​ർ​ണ നി​ര​ക്കി​ന്റെ 10 ശ​ത​മാ​നം മു​ന്‍കൂ​റാ​യി ന​ല്‍കി വി​ല​യി​ലെ വ്യ​തി​യാ​നം ത​ട​യാ​നാ​വും. ഈ ​കാ​ല​യ​ള​വി​ല്‍ സ്വ​ര്‍ണ​വി​ല ഉ​യ​രു​ക​യാ​ണെ​ങ്കി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ബ്ലോ​ക്ക് ചെ​യ്ത നി​ര​ക്കി​ല്‍ ത​ന്നെ സ്വ​ര്‍ണം വാ​ങ്ങാം.

നി​ര​ക്ക് കു​റ​യു​ക​യാ​ണെ​ങ്കി​ല്‍, കു​റ​ഞ്ഞ നി​ര​ക്കി​ല്‍ നി​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് പ്ര​യോ​ജ​നം നേ​ടാ​നു​മാ​കും. മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ് ഔ​ട്ട്‌​ലെ​റ്റു​ക​ളി​ല്‍ നി​ന്നോ മൊ​ബൈ​ല്‍ ആ​പ് വ​ഴി ഓ​ണ്‍ലൈ​നാ​യോ ഗോ​ള്‍ഡ് റേ​റ്റ് പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫ​ര്‍ ല​ഭ്യ​മാ​ക്കാ​ന്‍ സാ​ധി​ക്കും.

ആ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​മ്പോ​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ഒ​രു മു​ത​ല്‍ക്കൂ​ട്ടാ​ണ് മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സി​ന്‍റെ ഗോ​ള്‍ഡ​ന്‍ ഗി​ഫ്റ്റ് ഓ​ഫ​റു​ക​ളെ​ന്ന് മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ് ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ഓ​പ​റേ​ഷ​ന്‍സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ഷം​ലാ​ല്‍ അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. സ​മ​കാ​ലി​ക ഫാ​ഷ​നി​ല്‍ രൂ​പ​ക​ല്പ​ന ചെ​യ്ത മ​നോ​ഹ​ര​മാ​യ ഡി​സൈ​നു​ക​ളും 18കാ​ര​റ്റ്​ സ്വ​ർ​ണ വി​ഭാ​ഗ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ, സീ​റോ മേ​ക്കി​ങ്​ ചാ​ര്‍ജി​ല്‍ 8 ഗ്രാം ​സ്വ​ര്‍ണ നാ​ണ​യ​ങ്ങ​ളും തി​ര​ഞ്ഞെ​ടു​ത്ത ആ​ഭ​ര​ണ ഡി​സൈ​നു​ക​ളി​ല്‍ അ​വി​ശ്വ​സ​നീ​യ​മാ​യ ഡി​സ്‌​കൗ​ണ്ട് ന​ല്‍കു​ന്ന സ്‌​പെ​ഷ​ല്‍ ബ​യ് കൗ​ണ്ട​റു​ക​ളും മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ് ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Malabar Gold and Diamonds with 'Golden Gift' offer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.