ന്യൂഡൽഹി: സാമ്പത്തിക വർഷത്തിെൻറ രണ്ടാം പാദത്തിൽ ജി.ഡി.പി നിരക്കിൽ വർധന. 6.3 ശതമാനമാണ് രണ്ടാം പാദത്തിലെ ജി.ഡി.പി വളർച്ച നിരക്ക്. ജൂലൈ-സെപ്തംബർ ത്രൈമാസത്തിലെ ജി.ഡി.പി നിരക്കാണ് പുറത്ത് വന്നിരിക്കുന്നത്. ഖനന, നിർമാണ മേഖലകൾ മാന്ദ്യത്തിൽ നിന്ന് കരകയറിയത് സമ്പദ്വ്യവസ്ഥക്ക് ഗുണകരമാവുകയായിരുന്നു. നോട്ട് നിരോധനവും ജി.എസ്.ടിയും സമ്പദ്വ്യവസ്ഥക്ക് ഗുണകരമായെന്നും ഇതാണ് ജി.ഡി.പി ഉയരാൻ കാരണമെന്നും ധനമന്ത്രി അരുൺ ജെയ്റ്റ്ലി പ്രതികരിച്ചു.
ജി.എസ്.ടി നടപ്പിലാക്കിയത് മൂലം ജി.ഡി.പി വളർച്ച നിരക്ക് കുറയുമെന്ന് ആശങ്കയുണ്ടായിരുന്നു. വാഹന വിൽപന, നിർമാണ മേഖല, വൈദ്യുതി ഉൽപാദം തുടങ്ങിയ മേഖലകളിലും വളർച്ചയുണ്ടായിട്ടുണ്ട്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ ജനങ്ങളുടെ ആവശ്യകതയിലും വർധനയുണ്ടായിട്ടുണ്ട്.
സാമ്പത്തിക രംഗത്ത് മോദി സർക്കാർ വരുത്തിയ നിർണായക പരിഷ്കാരങ്ങൾ മൂലം രാജ്യത്തിെൻറ ജി.ഡി.പി കുറഞ്ഞിരുന്നു. നോട്ട് നിരോധനവും ജി.എസ്.ടിയും രാജ്യത്തെിെൻറ സാമ്പത്തിക വളർച്ച നിരക്ക് കുറച്ചിരുന്നു. എന്നാൽ സാമ്പത്തിക വർഷത്തിെൻറ രണ്ടാം പാദത്തിൽ സ്ഥിതി മെച്ചപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.