ബജറ്റിന്​ പിന്നാലെ ഓഹരി വിപണിയിൽ നിക്ഷേപകർക്ക്​ നഷ്​ടമായത്​ 2.9 ലക്ഷം കോടി

മുംബൈ: ബജറ്റിന്​ പിന്നാലെ ഓഹരി വിപണിയിൽ നിക്ഷേപകർക്ക്​ നഷ്​ടമായത്​ 2.9 ലക്ഷം കോടി. ധനമന്ത്രി നിർമലാ സീതാരാമൻ ബ ജറ്റ്​ അവതരിപ്പിച്ച ജൂലൈ അഞ്ചിന്​ ശേഷം നടന്ന നാലു സെഷനുകളിൽ ഭീമമായ നഷ്​ടമാണ്​ കമ്പനികളുടെ വിപണിമൂല്യത്തിൽ ഉണ ്ടായത്​. 5 കോടി വരെ വരുമാനമുള്ളവ​രുടെ സർചാർജ്​ വർധിപ്പിച്ച തീരുമാനമാണ്​ വിപണിയിലെ തിരിച്ചടിക്കുള്ള പ്രധാന കാരണമെന്ന്​​ സാമ്പത്തിക വിദഗ്​ധർ പറയുന്നു.

വിദേശ നിക്ഷപകർ ബജറ്റിന്​ ശേഷം വിപണിയെ കൈവിട്ടുവെന്ന വിലയിരുത്തലുകളും പുറത്ത്​ വരുന്നുണ്ട്​. ധനികർക്ക്​ ഏർപ്പെടുത്തിയ സർചാർജ്​ വിദേശ നിക്ഷേപകർക്കും ബാധകമാവുമെന്ന്​ ആശങ്കയുണർന്നിട്ടുണ്ട്​. ഇത്​ വിപണിയെ പിന്നോട്ടടിച്ചു. ഇക്കാര്യത്തിൽ വ്യക്​തത വേണമെന്നാണ്​ വിപണി വിദഗ്​ധർ അഭിപ്രായപ്പെടുന്നത്​. ഇതിന്​ പുറമേ വിപണിയിൽ ലിസ്​റ്റ്​ ചെയ്​ത കമ്പനികളിലെ പൊതു ഓഹരി പങ്കാളിത്തം 25 ശതമാനത്തിൽ നിന്ന്​ 30 ശതമാനമാക്കി വർധിപ്പിക്കണമെന്ന തീരുമാനവും വിപണിയുടെ തിരിച്ചടിക്ക്​ കാരണമായി.

ബജറ്റിന്​ ശേഷം സെൻസെക്​സ്​ 1500 പോയിൻറ്​ ഇടിവാണ്​ രേഖപ്പെടുത്തിയത്​. നിഫ്​റ്റിയിലും വൻ ഇടിവാണ്​ ഉണ്ടായത്​. ബജറ്റിന്​ പുറമേ ഫെഡറൽ റിസർവ്​ പലിശ നിരക്കുകളിൽ മാറ്റം വരുത്താൻ സാധ്യതയില്ലെന്ന വാർത്തയും വിപണിയുടെ തകർച്ചക്കുള്ള കാരണങ്ങളിലൊന്നാണ്​.

Tags:    
News Summary - indian sharemarket after budget-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.