Posted On
date_range Updated On
date_range ഇന്ത്യൻ ഒായിൽ കോർപ്പറേഷെൻറ ലാഭത്തിൽ 51 ശതമാനം വർധന
ന്യൂഡൽഹി: പൊതുമേഖല എണ്ണ കമ്പനിയായ ഇന്ത്യൻ ഒായിൽ കോർപ്പേഷെൻറ ലാഭത്തിൽ വൻ വർധന. ജൂൺ 30ന് അവസാനിച്ച സാമ്പത്തികവർഷത്തിെൻറ ഒന്നാം പാദത്തിൽ 7,175.59 കോടിയാണ് ഇന്ത്യൻ ഒായിൽ കോർപ്പറേഷെൻറ ലാഭം. ലാഭത്തിൽ 51 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ 4,736.15 കോടിയായിരുന്നു ലാഭം. കമ്പനിയുടെ ആകെ വരുമാനവും വർധിച്ചിട്ടുണ്ട്. 1.52 ലക്ഷം കോടിയാണ് സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിലെ ആകെ വരുമാനം. കഴിഞ്ഞ വർഷം 1.32 ലക്ഷം കോാടിയായിരുന്നു വരുമാനം.15 ശതമാനം വർധനയാണ് ആകെ വരുമാനത്തിൽ ഉണ്ടായിരിക്കുന്നത്.
നേരത്തെ എണ്ണവില നിശ്ചയിക്കുന്നതിൽ നിന്ന് സർക്കാർ പിൻവാങ്ങി അതിനുള്ള അധികാരം കമ്പനികൾക്ക് തന്നെ നൽകിയിരുന്നു. ഇതേ തുടർന്ന് ഇന്ധനവില രാജ്യത്ത് വൻതോതിൽ കൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.