Posted On
date_range Updated On
date_range െഎ.ഒ.സി ബ്രാന്‍ഡ് കരുത്തില്‍ മൂന്നാമത്
കൊച്ചി: രാജ്യത്തെ കരുത്തുറ്റ ബ്രാന്‍ഡുകളില്‍ മൂന്നാം റാങ്കും എണ്ണ-വാതക മേഖലയില്‍ ഒന്ന ാം റാങ്കും നേടി ഇന്ത്യന്‍ ഓയിൽ കോർപറേഷൻ (ഐ.ഒ.സി). ലണ്ടന്‍ കമ്പനിയായ ബ്രാന്‍ഡ് ഫിനാന്‍സ് നടത്തിയ വാര്‍ഷിക സര്‍വേയിലാണ് ഇന്ത്യന്‍ ഓയിലിെൻറ ഈ നേട്ടം.വിപണി നിക്ഷേപം, ഓഹരി, ബിസിനസ് രംഗത്തെ പ്രകടനം എന്നിവയില്‍ ഇന്ത്യന്‍ ഓയില്‍ ബ്രാന്‍ഡ് സ്ട്രെങ്ത് ഇന്‍ഡക്സില്‍ (ബി.എസ്.ഐ) 100ല്‍ 84.6 പോയൻറാണ് നേടിയത്. കഴിഞ്ഞ വര്‍ഷം ബി.എസ്.ഐ 77.2 ആയിരുന്നു.
ബ്രാന്‍ഡ് ഫിനാന്‍സ് ഇന്ത്യ 100ല്‍ 2019ലെ റാങ്കിങ്ങില്‍ 100 ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടും. 6,05,924 കോടി വിറ്റുവരവും 16,894 കോടി അറ്റാദായവും 2018-19ല്‍ കൈവരിച്ച ഐ.ഒ.സി ഇന്ത്യയിലെ ഏറ്റവും വലിയ കോര്പറേറ്റുകളിലൊന്നാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.