ഇന്ത്യയിൽ സാമ്പത്തിക വളർച്ച കുറഞ്ഞു; മാന്ദ്യമില്ലെന്ന്​ ഐ.എം.എഫ്​

വാഷിങ്​ടൺ: 2019ൽ ഇന്ത്യയിൽ സാമ്പത്തിക വളർച്ച കുറഞ്ഞുവെന്ന്​ ഐ.എം.എഫ്​ മാനേജിങ്​ ഡയറക്​ടർ ക്രിസ്​റ്റലീന ജോർജിയേവ. ബാങ്കിങ്​ ഇതര ധനകാര്യ സ്ഥാപനങ്ങളിലെ പ്രശ്​നങ്ങളാണ്​ രാജ്യത്തെ പ്രതിസന്ധിയിലേക്ക്​ നയിക്കുന്നത്​. എന്നാൽ, ഇന്ത്യയിൽ മാന്ദ്യ​ത്തി​േൻറതായ സാഹചര്യമില്ലെന്നാണ്​ ഐ.എം.എഫ്​ വ്യക്​തമാക്കുന്നത്​.

ഇന്ത്യയുടെ സാമ്പത്തികവളർച്ചയിൽ വലിയ കുറവാണ്​ രേഖപ്പെടുത്തുന്നത്​. കഴിഞ്ഞ വർഷം നാല്​ ശതമാനമായി ഇന്ത്യയിലെ വളർച്ചാ നിരക്ക് ഐ.എം.എഫ്​​ കുറച്ചിരുന്നു. അടുത്ത വർഷം 5.8 ശതമാനമായിരിക്കും വളർച്ചാ നിരക്ക്​. 2021ൽ 6.5 ശതമാനമായിരിക്കും വളർച്ചാ നിരക്കെന്നും ക്രിസ്​റ്റലീന കൂട്ടിച്ചേർത്തു​.

ബാങ്കിങ്​ ഇതര ധനകാര്യസ്ഥാപനങ്ങളുടെ പ്രശ്​നങ്ങളാണ്​ പ്രതിസന്ധിക്കുള്ള പ്രധാനകാരണമെന്നും ഐ.എം.എം മാനേജിങ്​ ഡയറക്​ടർ പറഞ്ഞു.

Tags:    
News Summary - Indian Economy Faced Abrupt Slowdown In 2019, But Far From Recession: IMF-Business

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.