Posted On
date_range Updated On
date_range ഇന്ത്യ പോസ്റ്റ് േപെമൻറ് ബാങ്ക് ഏപ്രിൽ മുതൽ രാജ്യവ്യാപകം
ന്യൂഡൽഹി: ഇന്ത്യ പോസ്റ്റ് േപെമൻറ് ബാങ്ക് (െഎ.പി. പി.ബി) അടുത്ത ഏപ്രിൽ മുതൽ രാജ്യവ്യാപകമായി പ്രാബല്യത്തിൽവരുമെന്ന് പോസ്റ്റൽ വകുപ്പ് പത്രക്കുറിപ്പിൽ അറിയിച്ചു. െഎ.പി. പി.ബിയുടെ വികസന പരിപാടി പൂർത്തിയാവുകയാണ്. 1.55 ലക്ഷം ബ്രാഞ്ച് പോസ്റ്റ് ഒാഫിസുകളാണുള്ളത്.
650 പേമെൻറ് ബാങ്കുകളുടെ പിന്തുണയോടെ ബ്രാഞ്ചുകളിലും െഎ.പി. പി.ബി സേവനം ലഭ്യമാക്കും. ഇേതാടെ രാജ്യത്തെ ഏറ്റവും വലിയ ധനകാര്യ ശൃംഖലയായി െഎ.പി. പി.ബി മാറും. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഡിജിറ്റൽ പേമൻറ് സേവനം വീടുകളിൽ എത്തിക്കുക എന്നതാണ് പോസ്റ്റ് േപെമൻറ് ബാങ്കിെൻറ പ്രത്യേകത. പോസ്റ്റ്മാന്മാർ, ജി.ഡി.എസ് എന്നിവരുടെ സഹായത്തോടെയാണ് സംവിധാനം നടപ്പാക്കുകയെന്നും പത്രക്കുറിപ്പിൽ വിശദീകരിച്ചു.
റിസർവ് ബാങ്ക് 2015ലാണ് േപാസ്റ്റൽ വകുപ്പിന് പേെമൻറ് ബാങ്ക് നടത്താൻ അനുമതി നൽകിയത്. വ്യക്തികളിൽനിന്നും ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽനിന്നും ഒരു ലക്ഷം രൂപ വരെ നിക്ഷേപം സ്വീകരിക്കാം. പേമെൻറ് ബാങ്കുകൾക്ക് ഇടപാടുകാർക്ക് വായ്പ നൽകാൻ അനുമതിയില്ല. എയർടെൽ പേമെൻറ്സിനും പേടിഎമ്മിനും ശേഷം രാജ്യത്തെ സമ്പൂർണ േപെമൻറ് ബാങ്കാണ് െഎ.പി. പി.ബി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.