ധനകമ്മിയിൽ ശ്രദ്ധ വേണം -ഗീതാ ഗോപിനാഥ്​

വാഷിങ്​ടൺ: ഇന്ത്യയുടെ ധനകമ്മിയിൽ സർക്കാറിന്​ ശ്രദ്ധ വേണമെന്ന്​ ഐ.എം.എഫ്​ ഇക്ക​ണോമിസ്​റ്റ്​ ഗീതാ ഗോപിനാഥ്​ . റവന്യു വരുമാനത്തി​​െൻറ കാര്യത്തിൽ ശുഭ പ്രതീക്ഷയാണ്​ ഉള്ളെങ്കിലും ധനകമ്മി ഉയരുന്നത്​ പരിഗണിക്കണമെന്ന്​ അവർ​ ആവശ്യപ്പെട്ട്​. ഐ.എം.എഫ്​, ലോകബാങ്ക്​ വാർഷിക യോഗത്തിന്​ മുന്നോടിയായാണ്​​ ഗീതാ ഗോപിനാഥി​​െൻറ പ്രസ്​താവന.

സാമ്പത്തികമേഖലയിൽ നില നിൽക്കുന്ന ചില പ്രശ്​നങ്ങളാണ്​ ഇന്ത്യയുടെ വളർച്ചാ നിരക്ക്​ കുറക്കുന്നതിന്​ ഇടയാക്കിയതെന്നും ഗീതാ ഗോപിനാഥ്​ പറഞ്ഞു. ബാങ്കിങ്​ ഇതര ധനകാര്യ സ്ഥാപനങ്ങളിലെ പ്രതിസന്ധിയും ആഭ്യന്തര ഉപഭോഗത്തിലുണ്ടാവുന്ന കുറവും ഇന്ത്യക്ക്​ വെല്ലുവിളിയാണെന്നും ഗീതാ വ്യക്​തമാക്കി.

2018ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക്​ 6.8 ശതമാനമായിരുന്നു. എന്നാൽ, 2019-20 സാമ്പത്തിക വർഷത്തിൽ ഇത്​ കുറയുമെന്നാണ്​ ഐ.എം.എഫ്​ പ്രവചനം. ജി.ഡി.പി വളർച്ച 6.1 ശതമാനത്തിലേക്ക്​ താഴുമെന്നാണ്​ ​ഐ.എം.എഫ്​ അറിയിച്ചത്​.

Tags:    
News Summary - IMF Chief Economist Gita Gopinath-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.