വാഹനമേഖലയുടെ ജി.എസ്​.ടി കുറക്കില്ലെന്ന്​ റിപ്പോർട്ട്​

ന്യൂഡൽഹി: വാഹനമേഖലയുടെ ജി.എസ്​.ടിയിൽ കുറവുണ്ടാവില്ലെന്ന്​ സൂചന. ഈ ആഴ്​ച ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടാവു മെന്നായിരുന്നു റിപ്പോർട്ടുകൾ. നികുതി കുറച്ചാൽ വൻ വരുമാന നഷ്​ടമുണ്ടാവുമെന്നത്​ ചൂണ്ടിക്കാട്ടിയാണ്​ സർക്കാർ തീരുമാനത്തിൽ നിന്ന്​ പിന്നാക്കം പോവുന്നത്​. കേന്ദ്രസർക്കാറിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്​ ഹിന്ദുസ്ഥാൻ ടൈംസാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​.

വാഹനമേഖലയുടെ ജി.എസ്​.ടി 28 ശതമാനത്തിൽ നിന്ന്​ 18 ശതമാനമാക്കി കുറച്ചാൽ 500 ബില്യൺ രൂപയുടെ നികുതി നഷ്​ടമുണ്ടാക്കുമെന്നാണ്​ കണക്കാക്കുന്നത്​. കേരള ധനമന്ത്രി തോമസ്​ ഐസക്​ ഉൾപ്പടെയുള്ള ജി.എസ്​.ടി കൗൺസിലിലെ ചില സംസ്ഥാനങ്ങളുടെ പ്രതിനിധികൾ നികുതി കുറക്കുന്നതിനെ ശക്​തിയുക്​തം എതിർക്കുകയാണ്​. ഇതിന്​ പുറമേ പഞ്ചാബ്​, പശ്​ചിമബംഗാൾ സംസ്ഥാനങ്ങളും നികുതി കുറക്കുന്നതിനോട്​ യോജിക്കുന്നില്ല.

ഏപ്രിൽ-ജൂലൈ കാലയളവിൽ ഇന്ത്യയുടെ ആകെ നികുതി വരുമാനത്തിൽ 7 ശതമാനത്തിൻെറ കുറവുണ്ടായിരുന്നു. 4.9 ട്രില്യൺ രൂപയായാണ്​ നികുതി വരുമാനം കുറഞ്ഞത്​. ഇതിനിടെ ജി.എസ്​.ടി കൂടി കുറച്ചാൽ അത്​ സ്ഥിതി രൂക്ഷമാക്കുമെന്നാണ്​ വിമർശനം.

Tags:    
News Summary - GST panel unlikely to approve tax rate cut for auto sector- Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.