Posted On
date_range Updated On
date_range നവംബറിൽ ജി.എസ്.ടി പിരിവ് 1.03 ലക്ഷം കോടി
ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നുവെന്ന വാർത്തകൾക്കിടെ കേന്ദ്രസർക്കാറിന് ആശ്വാസമായി ജി.എസ്.ടി പിരിവ് ഒരു ലക്ഷം കോടി പിന്നിട്ടു. നവംബറിൽ 1,03,492 കോടിയാണ് നവംബറിലെ ജി.എസ്.ടി പിരിവ്. കഴിഞ്ഞ മൂന്ന് മാസവും ജി.എസ്.ടി പിരിവ് ഒരു ലക്ഷം കോടിയിലെത്തിയിരുന്നില്ല.
19,592 കോടിയാണ് സി.ജി.എസ്.ടിയായി പിരിച്ചെടുത്തത് എസ്.ജി.എസ്.ടി 27,144 കോടിയും ഐ.ജി.എസ്.ടി 49,028 കോടിയും പിരിച്ചെടുത്തു. 7,727 കോടിയാണ് ആകെ പിരിച്ചെടുത്ത സെസ്.
കഴിഞ്ഞ രണ്ട് മാസവും നെഗറ്റീവ് വളർച്ചായാണ് ജി.എസ്.ടി പിരവിലുണ്ടായിരുന്നത്. എന്നാൽ, നവംബറിൽ ഇത് ആറ് ശതമാനമായി വർധിച്ചു. ഒക്ടോബറിൽ 95,380 കോടിയായിരുന്നു ജി.എസ്.ടി പിരിവ്. സെപ്റ്റംബറിൽ 91,916 കോടിയിലെത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.