ജി.എസ്​.ടി പിരിവ്​ തുടർച്ചയായ രണ്ടാംമാസവും ലക്ഷം കോടിക്ക്​ മുകളിൽ

ന്യൂഡൽഹി: രാജ്യത്തെ ജി.എസ്​.ടി പിരിവ്​ തുടർച്ചയായ രണ്ടാം മാസവും ഒരു ലക്ഷം കോടിക്ക്​ മുകളിൽ. 1.03 ലക്ഷം കോടിയാണ് ​ ഡിസംബറിലെ ജി.എസ്​.ടി പിരിവ്​. കഴിഞ്ഞ വർഷവുമായി താരത്മ്യം ചെയ്യു​േമ്പാൾ ഒമ്പത്​ ശതമാനത്തി​​െൻറ വർധനയാണ്​ ഉണ്ടായിരിക്കുന്നത്​.

19,962 കോടിയാണ്​ സി.ജി.എസ്​.ടി പിരിവ്​. എസ്​.ജി.എസ്​.ടി 26,797 കോടിയും ഐ.ജി.എസ്​.ടി 48,099 കോടിയുമാണ്​ പിരിച്ചെടുത്തത്​. 8,331 കോടിയാണ്​ ഡിസംബറിലെ സെസ്​ പിരിവ്​.

ജി.എസ്​.ടി ഇനത്തിൽ​ പ്രതിമാസം ഒരു ലക്ഷം കോടി പിരിച്ചെടുക്കുകയാണ്​ സർക്കാർ ലക്ഷ്യം. എന്നാൽ, ഉപഭോഗത്തിലുണ്ടായ കുറവ്​ മൂലം പല മാസങ്ങളിലും സർക്കാറിന്​ ജി.എസ്​.ടി പിരിവിലെ ലക്ഷ്യം പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല.

Tags:    
News Summary - GST collection crosses Rs 1 lakh crore-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.