4.5 ശതമാനത്തിലേക്ക് താഴ്ന്ന് ഇന്ത്യയുടെ ജി.ഡി.പി

ന്യൂഡൽഹി: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന വളർച്ച (ജി.ഡി.പി) തുടർച്ചയായ ഏഴാം പാദത്തിലും താഴോട്ട് തന്നെ. 2019-20 വർഷ ത്തെ രണ്ടാം പാദത്തിൽ (ജൂലൈ-സെപ്റ്റംബർ) ജി.ഡി.പി 4.5% ആയാണ് കുറഞ്ഞത്. അവസാന പാദവുമായി താരതമ്യം ചെയ്യുമ്പോൾ 0.5 ശതമാനത് തിൻെറ കുറവാണുള്ളത്. 2018-19 വർഷത്തെ രണ്ടാം പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് 2.6 ശതമാനം പോയിൻറിൻറെ ഇടിവാണ് കാണിക്കുന്നത്.

കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ ജി.ഡി.പി വളർച്ച 7.1 ശതമാനമായിരുന്നു. ആറ് വർഷത്തിലെ ഏറ്റവും വലിയ താഴ്ചയാണ് കഴിഞ്ഞ പാദത്തിൽ ജി.ഡി.പി നേരിട്ടത്. ഇതിന് മുമ്പ് മോശം അവസ്ഥ നേരിട്ടത് 2012-13 കാലത്തെ അവസാന പാദത്തിൽ (4.3 ശതമാനം) ആണ്.

രാജ്യത്തെ എട്ട് പ്രധാന വ്യവസായങ്ങളുടെ വിവരങ്ങൾക്കൊപ്പമാണ് ജി.ഡി.പി കണക്കുകളും പുറത്തുവിട്ടത്. ഇവയിൽ ആറെണ്ണവും ഇക്കലായളവിൽ ഉൽ‌പാദനത്തിൽ പ്രതിസന്ധി നേരിടുകയാണ്. കൽക്കരി മേഖലയെ ആണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചത്. 17.6 ശതമാനം ആണ് ഇവിടെ ഇടിവ് സംഭവിച്ചത്. സ്വകാര്യ ഉപഭോഗം, നിക്ഷേപം, കയറ്റുമതി എന്നിവയിലെ മാന്ദ്യം ഉൾപ്പെടെ നിരവധി ഘടകങ്ങൾ ആണ് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് തിരിച്ചടിയായത്.

Tags:    
News Summary - Gross Domestic Product growth falls to 4.5% in Q2 of 2019-20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.