ഇന്ധനവില 'ഒരു പൈസ' കുറച്ചു

ന്യൂഡൽഹി: 16 ദിവസത്തെ വർധനവിന് ശേഷം രാജ്യത്ത് ഇന്ധനവില 'ഒരു പൈസ' കുറഞ്ഞു. പെട്രോളിന്  60 പൈസയും ഡീസലിന് 59 പൈസയും കുറഞ്ഞെന്ന് വാര്‍ത്താ ഏജന്‍സി എ.എൻ.ഐ രാവിലെ റിപ്പോർട്ട് ചെയ്തത്. എന്നാൽ, വാർത്താ വന്നതിന് പിന്നാലെയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വില കുറവിന്‍റെ കൃത്യമായ കണക്ക് പുറത്തുവിട്ടത്. 

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 60 പൈസയും മുംബൈയിൽ 59 പൈസയും ഡീസലിന് ലിറ്ററിന് ഡൽഹിയിൽ 56 പൈസയും മുംബൈയിൽ 59 പൈസയും കുറവ് വരുത്തിയതായാണ് എ.എൻ.ഐ രാവിലെ റിപ്പോർട്ട് ചെയ്തത്. 

ചൊ​വ്വാ​ഴ്​​ച പെ​ട്രോ​ൾ ലി​റ്റ​റി​ന്​ 17 പൈ​സ​യും ഡീ​സ​ലി​ന്​ 15 പൈ​സ​യു​മാ​ണ്​ കൂ​ടി​യ​ത്. 16 ദിവസം കൊണ്ട് പെട്രോളിന് ലിറ്ററിന് 3.74 രൂപയും ഡീസലിന് ശരാശരി 3.38 രൂപയുമാണ് കൂടി‍യത്.
 

Tags:    
News Summary - Govt slashes fuel prices -Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.