സ്വർണ്ണവില റെക്കോർഡിൽ

ന്യൂഡൽഹി: സംസ്ഥാനത്ത്​ സ്വർണ്ണവില വീണ്ടും ഉയർന്നു. ഗ്രാമിന്​ 40 രൂപ വർധിച്ച്​ 3540 രൂപയാണ്​ ശനിയാഴ്​ചത്തെ വില. പവ ന്​ 28,320 രൂപയിലാണ് വ്യാപാരം​. സർവകാല റെക്കോർഡാണ്​ സ്വർണ്ണവിലയിൽ ഉണ്ടായിരിക്കുന്നത്​.

ആഗസ്റ്റ് മാസം പവന് 25,680 രൂപയില്‍ തുടങ്ങിയിരുന്ന വില വെറും 24 ദിവസത്തിനകം 2,550 രൂപ വര്‍ധിച്ചു. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ നേരിയ കുറവുണ്ടായെങ്കിലും പിന്നീടങ്ങോട്ട് വില താഴാതെ മുന്നേറുകയയായിരുന്നു. ഉൽസവ സീസൺ കൂടി വരുന്നതോടെ സ്വർണ്ണവില ഇനിയും ഉയരാനാണ്​ സാധ്യത.

ഡോളറിനെതിരായി രൂപയുടെ വിനിമയമൂല്യം താഴ്​ന്നിരുന്നു. സ്വർണ്ണവില ഉയരാനുള്ള കാരണങ്ങളിലൊന്ന്​ ഇതാണ്​. ഇതിനൊപ്പം ഇന്ത്യൻ ഓഹരി വിപണികളും സമ്മർദ്ദത്തിലാണ്​. പലരും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തെ പരിഗണിക്കുന്നുവെന്നതും വില വർധനവിന്​ കാരണമാവുന്നുണ്ട്​.

Tags:    
News Summary - Gold rate issue-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.