ന്യൂഡൽഹി: ജനത്തെ പൊള്ളിക്കുന്ന ഇന്ധനവില കുറക്കാൻ എക്സൈസ് തീരുവ കുറക്കില്ലെന്ന സൂചന നൽകി കേന്ദ്രം. പെട്രോളിയം ഉൽപന്നങ്ങളെ ചരക്കുസേവന നികുതി സമ്പ്രദായമായ ജി.എസ്.ടിക്കു കീഴിൽ കൊണ്ടുവരുകയാണ് വേണ്ടതെന്ന് വകുപ്പു മന്ത്രി ധർമേന്ദ്ര പ്രധാൻ അഭിപ്രായപ്പെട്ടു. കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെട്ട ജി.എസ്.ടി കൗൺസിൽ ഇക്കാര്യം പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പെട്രോളിയം ഉൽപന്നങ്ങളുടെ വില കുറക്കാൻ ജി.എസ്.ടിക്കു കീഴിൽ കൊണ്ടുവരുന്നത് സഹായിക്കും. എന്നാൽ, അതിനു കേന്ദ്രം മുൻകൈയെടുക്കുന്നില്ല. വരുമാനനഷ്ടമുള്ള സംസ്ഥാനങ്ങൾ തയാറാകുന്നുമില്ല. ഇതിനിടയിലാണ് മന്ത്രിയുടെ പരാമർശം. ഇന്ധനവില നാലു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തോതിലെത്തിച്ചത് എക്സൈസ് തീരുവയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണക്ക് ഉണ്ടായ വിലവർധനയല്ല, കേന്ദ്രസർക്കാർ പലപ്പോഴായി തീരുവ ഉയർത്തിയതാണ് ജനത്തിന് പോക്കറ്റടിയായി മാറുന്നത്.
ഇന്ധനവില കുറഞ്ഞുനിന്ന ഘട്ടത്തിൽ അതിെൻറ പ്രയോജനം ജനങ്ങൾക്കു കൈമാറുകയല്ല മോദിസർക്കാർ ചെയ്തത്. പകരം എക്സൈസ് തീരുവ ഉയർത്തി ഖജനാവിലേക്കുള്ള വരുമാനം വർധിപ്പിക്കുകയായിരുന്നു. മോദിസർക്കാർ അധികാരത്തിൽ വന്നതിനു തൊട്ടുപിന്നാലെ തന്നെ രാജ്യാന്തര തലത്തിൽ അസംസ്കൃത എണ്ണവില ഇടിഞ്ഞു. എന്നാൽ, ഡ്യൂട്ടി പലവട്ടം ഉയർത്തിയതിനാൽ ഇടിവിെൻറ പ്രയോജനം ഉപയോക്താക്കളിലേക്ക് പകർന്നുകിട്ടിയില്ല. എണ്ണവില അന്താരാഷ്ട്ര തലത്തിൽ ഉയർന്നപ്പോൾ നേരിയ തീരുവയിളവു മാത്രമാണ് സർക്കാർ വരുത്തിയത്.
അതിെൻറ ചുവടുപിടിച്ച് സംസ്ഥാനങ്ങൾ നികുതി ഇളവുചെയ്യണമെന്ന ആവശ്യവും മുന്നോട്ടുവെച്ചു. എന്നാൽ, കേന്ദ്രം വലിയ തോതിൽ ഡ്യൂട്ടി വർധിപ്പിച്ചിരിക്കെ, തങ്ങളുടെ വരുമാനത്തിൽ കുറവുവരുത്തുന്ന തീരുമാനമെടുക്കാൻ സംസ്ഥാനങ്ങൾ തയാറായില്ല.
2014 മേയ് മുതൽ 2017 സെപ്റ്റംബർ വെരയുള്ള കാലയളവിൽ പെട്രോളിെൻറ എക്സൈസ് തീരുവ 54 ശതമാനം കൂടി. വാറ്റ് 46 ശതമാനവും ഡീലർമാരുടെ കമീഷൻ 73 ശതമാനവുമാണ് വർധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.