ന്യൂഡൽഹി: നിശ്ചിത എണ്ണെത്തക്കാൾ കൂടുതൽ സീറ്റുകളിൽ ടിക്കറ്റ് വിൽക്കുകയും അവസാനനിമിഷം യാത്ര നിഷേധിക്കുകയും ചെയ്യുന്ന വിമാനകമ്പനികളുടെ നിലപാടിനെതിരെ വ്യോമയാന വകുപ്പ് . ഇത്തരം സംഭവങ്ങളിൽ യാത്രക്കാർക്ക് ഉടൻ അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ഡൽഹി ഹൈകോടതിയിെല കേസിൽ നിലപാട് അറിയിച്ച ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) വ്യക്തമാക്കി.
പിന്നീട് കൂടുതൽ നഷ്ടപരിഹാരം തേടുന്നതിന് ഇത് തടസ്സമല്ലെന്നും അധിക ബുക്കിങ് രീതി അനുവദിക്കാനാവില്ലെന്നും വ്യോമയാന നിയന്ത്രണ അധികാരമുള്ള ഡി.ജി.സി.എ പറഞ്ഞു. ഇത്തരം സംഭവങ്ങളിൽ ഉടൻ നഷ്ടപരിഹാരം നൽകുകയും യാത്രക്ക് ബദൽ സൗകര്യം ഏർപ്പെടുത്തുകയും ചെയ്യേണ്ടത് കമ്പനികളുടെ ഉത്തരവാദിത്തമാണ്. അതേസമയം, നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് എയർ ഇന്ത്യയും അറിയിച്ചു.
2015 ഡിസംബർ 12ന് ഡൽഹിയിൽനിന്ന് പട്നയിേലക്ക് എയർ ഇന്ത്യ വിമാനത്തിൽ യാത്രാനുമതി നിഷേധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലാണ് എയർ ഇന്ത്യയും ഡി.ജി.സി.എയും നിലപാട് കോടതിയിൽ വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.