Posted On
date_range Updated On
date_range പെട്രോളിേൻറയും ഡീസലിേൻറയും എക്സൈസ് തീരുവ കൂട്ടി കേന്ദ്രസർക്കാർ
ന്യൂഡൽഹി: പെട്രോളിേൻറയും ഡീസലിേൻറയും എക്സൈസ് തീരുവ കൂട്ടി കേന്ദ്രസർക്കാർ. പെട്രോളിൻെറ തീരുവ ലിറ്ററിന് 10 രൂപയും ഡീസലിേൻറത് 13 രൂപയുമാണ് വർധിപ്പിച്ചത്. എന്നാൽ, ഇതുമൂലം ചില്ലറ വിപണിയിൽ എണ്ണവില വർധിക്കില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
മെയ് ആറ് മുതൽ പുതിയ നിരക്ക് നിലവിൽ വരും. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുറഞ്ഞത് മൂലമുണ്ടായ നഷ്ടം നികത്തുന്നതിനാണ് തീരുവ കൂട്ടിയതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. വികസന പദ്ധതികൾക്ക് പണം കണ്ടെത്തുന്നത് പെട്രോളിനും ഡീസലിനും ചുമത്തുന്ന എക്സൈസ് തീരുവയിൽ നിന്നാണെന്നും കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ അറിയിച്ചു.
നേരത്തെ കോവിഡ് മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം മറികടക്കാൻ ഡൽഹിയും ഇന്ധന നികുതി വർധിപ്പിച്ചിരുന്നു. ഈ തീരുമാനത്തെ ബി.ജെ.പി രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.