Posted On
date_range Updated On
date_range ദൈവത്തിന് പോലും ഇൻഫോസിലെ കണക്കുകൾ തിരുത്താനാവില്ല -നന്ദൻ നിലേകേനി
ബംഗളൂരു: ദൈവത്തിന് പോലും ഇൻഫോസിസിലെ വരുമാനവുമായി ബന്ധപ്പെട്ട കണക്കുകൾ തിരുത്താനാവില്ലെന്ന് ചെയർമാൻ നന്ദൻ നിലേകേനി. സി.ഇ.ഒ സലിൽ പരേഖ്, സി.എഫ്.ഒ നിലഞ്ജൻ റോയ് എന്നിവർക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിസിൽബ്ലോവർമാരുടെ ആരോപണങ്ങൾ അപമാനമുണ്ടാക്കുന്നതാണ്. എങ്കിലും അന്വേഷണത്തെ സ്വാധീനിക്കാനില്ല. വിസിൽേബ്ലാവർമാരുടെ ആരോപണങ്ങൾ ഗൗരവത്തോടെയാണ് പരിഗണിക്കുന്നത്. ഇതുസംബന്ധിച്ച് കമ്പനിയിൽ ആഭ്യന്തര അന്വേഷണം ആരംഭിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
അന്വേഷണം അവസാനിച്ചാൽ അതിെൻറ റിപ്പോർട്ട് പുറത്ത് വിടും. നടപടികൾ ആവശ്യമുണ്ടെങ്കിൽ അതുണ്ടാവുമെന്നും കമ്പനി ചെയർമാൻ നന്ദൻ നിലേകേനി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.