ഇന്ത്യന്‍ ഐ.ടി. വിദഗ്ധര്‍ക്ക്  യൂറോപ്പിലേക്ക് തടസ്സമില്ല –ഇ.യു

ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്നുള്ള ഐ.ടി. വിദഗ്ധര്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പ്രവേശിക്കാന്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ളെന്ന് യൂറോപ്യന്‍ യൂനിയന്‍. ഇന്ത്യയില്‍നിന്നുള്ള വിദഗ്ധരായ കൂടുതല്‍ തൊഴിലാളികള്‍ക്ക് അവസരം നല്‍കാന്‍ ഇനിയും തയാറാണെന്നും ഇ.യു. പ്രതിനിധികള്‍ അറിയിച്ചു. 
എച്ച്1ബി വിസ നിയമം കര്‍ശനമാക്കിയ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ നടപടി അപലപനീയമാണെന്ന് വ്യക്തമാക്കിയ ഇ.യു,  ഇന്ത്യയില്‍നിന്നുള്ള ഐ.ടി. വിദഗ്ധര്‍ ഇല്ലായിരുന്നുവെങ്കില്‍ തങ്ങളുടെ കമ്പനികള്‍ക്ക് വിജയിക്കാന്‍ സാധിക്കുമായിരുന്നില്ളെന്നും വ്യക്തമാക്കി. എച്ച്1ബി വിസ നിയമത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയ ട്രംപിന്‍െറ നടപടിയില്‍ യൂറോപ്യന്‍ രാജ്യങ്ങളിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്. 

എന്നാല്‍, ആഗോള വ്യാപാരരംഗത്ത് ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണം ഏര്‍പ്പെടുത്താന്‍  യൂറോപ്യന്‍ യൂനിയന്‍ ഉദ്ദേശിക്കുന്നില്ല. ഇ.യു-ഇന്ത്യ വ്യാപാര നിക്ഷേപ കരാറുകള്‍ സജീവമാക്കുന്നതിന് നയതന്ത്രതല ചര്‍ച്ചകള്‍ നടത്തുന്നതില്‍ ഇരു ഭാഗത്തും വീഴ്ചയുണ്ടായെന്നും അക്കാര്യത്തില്‍ പശ്ചാത്താപമുണ്ടെന്നും ഇ.യു. പ്രതിനിധി ഡേവിഡ് മെക് അലിസ്റ്റര്‍ പറഞ്ഞു. 

നയതന്ത്ര ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലത്തെിയ ഇ.യു. പ്രതിനിധികള്‍ ഇന്ത്യയുടെ കേന്ദ്ര മന്ത്രിമാര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, നിതി ആയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയ, ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. വ്യാപാര കരാറില്‍മേല്‍ നിന്നുപോയ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ശക്തമായ നീക്കം നടത്തുമെന്നും ഇന്ത്യന്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി, വ്യാപാര വാണിജ്യ മന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരുമായുള്ള കൂടിക്കാഴ്ചയില്‍ ഇക്കാര്യം ഉന്നയിക്കുമെന്നും ഇ.യു. പ്രതിനിധികള്‍ അറിയിച്ചു. 2007ലാണ് ഇന്ത്യ യൂറോപ്യന്‍ യൂനിയനുമായി വ്യാപാര നിക്ഷേപ കരാറില്‍ ഒപ്പുവെച്ചത്. എന്നാല്‍, 2013ന് ശേഷം ഇരു ഭാഗത്തും കാര്യമായി ചര്‍ച്ചകളോ നയതന്ത്ര നീക്കങ്ങളോ ഉണ്ടായിട്ടില്ല. 
 
Tags:    
News Summary - European Union says it is open to accommodate more Indian skilled professionals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.