നീരവ്​ മോദിയു​െട ബന്ധുക്കൾക്ക്​ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ നോട്ടീസ്​

മുംബൈ: പഞ്ചാബ്​ നാഷണൽ ബാങ്കിൽ നിന്ന്​ കോടികളു​െട വായ്​പാ തട്ടിപ്പ്​ നടത്തി മുങ്ങിയ വജ്ര വ്യാപാരി നീരവ്​ മോദിയുടെ ബന്ധുക്കൾക്ക്​ എൻഫോഴ്​സ്​മ​​​​​െൻറ്​ ഡയറക്​ടറേറ്റി​​​​​​െൻറ​ നോട്ടീസ്​. ചോദ്യം ചെയ്യലിന്​ ഹാജരാകണമെന്നാവശ്യപ്പെട്ടാണ്​ എൻഫോഴ്​സ്​മ​​​​​െൻറ്​ ഡയറക്​ടറേറ്റ്​ നോട്ടീസ്​ അയച്ചത്​. 

നിരവധി തവണ നീരവ്​ മോദിക്ക്​ നോട്ടീസ്​ അയച്ചിട്ടും ചോദ്യം ചെയ്യലിന്​ ഹാജരാകാത്തതിനെ തുടർന്നാണ്​ ബന്ധുക്കൾക്ക്​ നോട്ടീസ്​ അയച്ചത്​. നീരവ്​ മോദിയുടെ പിതാവ്​ ദീപക്​ മോദി, സഹോദരൻ നിഷാൽ മോദി, സഹോദരി പർവി മേത്ത, സഹോദരീ ഭർത്താവ്​ മായങ്ക്​ മേത്ത, യു.എസിലെ ഫയർസ്​റ്റാർ ഡയമണ്ട്​​ ഇൻറർനാഷണൽ ഡയറക്​ടർ മിഹിർ ബൻസാലി എന്നിവർക്കാണ്​ എൻഫോഴ്​സ്​മ​​​​​െൻറ്​ ഡയറക്​ടറേറ്റ്​ നോട്ടീസ്​ അയച്ചത്​. 

Tags:    
News Summary - ED Summons to Nirav Modi's Relatives -Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.