ഉണക്കമീനും ഇനി ഒാൺലൈനിൽ

കൊല്ലം: യഥാർഥ ഉണക്കമത്സ്യം എന്ത്​ എന്ന്​ കാട്ടിത്തന്ന തീരദേശ വികസന കോർപറേഷൻ ഒാൺലൈൻ വിപണിയിൽ സജീവമാകാനൊരുങ്ങുന്നു. നേരത്തെ, മൂന്നിനം ഉണക്ക മത്സ്യം ഒാൺലൈൻ വഴി വിറ്റിരുന്ന കോർപറേഷൻ അഞ്ചിനം ഉൽപന്നങ്ങൾകൂടി ഏപ്രിൽ 15 മുതൽ വിപണിയിലിറക്കാനുള്ള ഒരുക്കത്തിലാണ്​. നേരത്തെ, വിറ്റിരുന്ന രണ്ടുതരം ഉണക്ക ചെമ്മീൻ, നെത്തോലി എന്നിവക്കുപുറമെ സ്രാവ്​, കാരൽ (മുള്ളൻ), മാന്തളിർ എന്നിവകൂടി ഒാൺലൈൻ വിപണിയിലെത്തിക്കും​. ഒാർഡർ ചെയ്യുന്നവർക്ക്​ ഉൽപന്നങ്ങൾ വീടുകളിൽ നൽകുന്നതിന്​ കരാറെടുത്തിരുന്ന സ്വകാര്യ കൊറിയർ കമ്പനി അത്​ പാലിക്കാത്തതിനെ തുടർന്ന്​ കോർപറേഷൻ ഒാൺലൈൻ വിൽപന നേരത്തെ നിർത്തി​െവച്ചിരുന്നു. 

പോസ്​റ്റൽ ഡിപ്പാർട്​മ​െൻറുമായി ചേർന്നാണ്​ പുതിയ ഒാൺലൈൻ വിൽപന കരാർ​ ഉണ്ടാക്കുന്നത്​. കോർപറേഷ​​െൻറ www.drishkerala.com എന്ന വെബ്​ ​ൈസറ്റ്​ വഴി പണമടച്ച്​ ഒാർഡർ നൽകിയാൽ​ ഉണക്ക മീൻ ഇനി വീട്ടിലെത്തും.   
​രാജ്യത്ത്​ എവിടെനിന്ന്​ ഒാർഡർ ലഭിച്ചാലും ഉൽപന്നം എത്തിച്ചു നൽകാനാണ്​ പദ്ധതി​. ഇതിനു പുറമെ സപ്ലൈകോ, കൺസ്യൂമർ ഫെഡ്​, അഗ്രോ ബസാർ, മത്സ്യഫെഡ്​ സ്​റ്റാളുകൾ, എക്​സിബിഷനുകൾ എന്നിവിടങ്ങളിലും ഉൽപ്പന്നങ്ങൾ ലഭിക്കും. ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ കോർപറേഷന്​ വിതരണക്കാർ ഉണ്ട്​. നേരത്തെ, പ്രതിമാസം ലക്ഷം രൂപക്കുള്ള വിൽപനയാണ്​ ഒാൺ ലൈൻ വഴി നടന്നിരുന്നത്​. ഇത്​ രണ്ടു ലക്ഷമായി ഉയർത്താനാണ്​ പദ്ധതി. 

ഒാൺ ​ൈലൻ വഴി ഉണക്ക മത്സ്യ വ്യാപാരം മാത്രമേയുള്ളൂ വെങ്കിലും വൈവിധ്യമാർന്ന പല മത്സ്യ ഉൽപന്നങ്ങളും കോർപറേഷൻ പുറത്തിറക്കുന്നുണ്ട്. അച്ചാറുകളാണ്​ പ്രധാനം. ചെമ്മീൻ, ചൂര, കണവ, കല്ലുമ്മക്കായ, കക്ക, മുരിങ്ങ എന്നിവയുടെ എല്ലാം അച്ചാറുകൾ സ്​റ്റാളുകളിൽ ലഭിക്കും. വിനാഗിരി ഒഴികെ മറ്റ്​ പ്രിസർവേറ്റിവുകൾ ഒന്നും ചേർക്കാതെ പൂർണമായും കൈകൊണ്ടാണ്​ നിർമാണം​. 250 ഗ്രാമിന്​​ 170 മുതൽ 200 രൂപവരെയാണ്​ വില. അച്ചാറുകളിൽ മാംസത്തി​​െൻറ അളവ്​ 40 ശതമാനത്തിൽ കുറയില്ല.

ബോട്ടിലടക്കം ഇവയുടെ ഭാരം 500 ഗ്രാം വരുമെന്നതിനാൽ അച്ചാറുകൾ ഒാൺലൈൻവഴി വിൽപനക്ക്​ ​െവച്ചിട്ടില്ല. ചെമ്മീൻ, ഞണ്ട്​ എന്നിവയുടെ സൂപ്പുകൾ, റെഡി ടു ഇൗറ്റ്​ വിഭാഗത്തിൽ ചെമ്മീൻ റോസ്​റ്റ്​, നെത്തോലി റോസ്​റ്റ്​, ചമ്മന്തിപ്പൊടി എന്നിവയുടെ 100 ഗ്രാം പാക്കറ്റുകൾ എന്നിവയും പുറത്തിറക്കുന്നുണ്ട്​. അവയും താമസിയാതെ ഒാൺലൈൻ വഴി ലഭ്യമാക്കാനാണ്​ പദ്ധതി​. ശീലാവ്​, നങ്ക്​ (നിലംപറ്റി), ഉലുവ, കളിമീൻ, പരവ, തിരണ്ടി എന്നിവയും സീസണും ലഭ്യതയും അനുസരിച്ച്​ ഉണക്ക മത്സ്യമാക്കി വിപണിയിൽ എത്തിക്കും​.

ഉപ്പും ഇനി പേരിന്​ മാത്രം
ഉണക്കമത്സ്യമെന്നാൽ ഉപ്പിട്ട മത്സ്യമെന്ന രീതിയും കോർപറേഷൻ മാറ്റിമറിക്കുകയാണ്​. സാധാരണ ഉണക്കമത്സ്യം തയാറാക്കുന്നത്​ മത്സ്യത്തിൻ​േമൽ ഉപ്പ്​ പരലുകൾ വാരിവിതറിയാണ്​. കോർപറേഷൻ ഉപ്പ്​ പരൽ ഉപയോഗിക്കുന്നേയില്ല. ഉപ്പു ലായനിയിൽ മുക്കി ശുചിത്വം വരുത്തി അപ്പോൾതന്നെ ഡ്രൈയറുകളിലേക്ക്​ മാറ്റുകയാണ്. സാധാരണ ഉണക്കമത്സ്യത്തിൽ 60-70 ശതമാനംവരെ ഉപ്പ്​ ചേർന്നിരിക്കും. എന്നാൽ, കോർപറേഷ​​െൻറ ഉൽപന്നങ്ങളിൽ 12^15 ശതമാനം മാത്രമാവും ഉപ്പ്. ജലാംശം 50 ശതമാനത്തിൽ താഴെയും.

വൃത്തിതന്നെ മുഖ്യ വാഗ്​ദാനം
ഉണക്കമത്സ്യമെന്നാൽ മിച്ചംവന്ന​ മത്സ്യം ഉണക്കുന്നത്​ എന്ന സങ്കൽപം മാറ്റിമറിച്ചതാണ്​ ഇൗ രംഗത്ത്​ കോർപറേഷൻ വരുത്തിയ മാറ്റം. നീണ്ടകര തുറമുഖത്തുനിന്ന്​ കോർപറേഷൻ നേരിട്ട്​ വാങ്ങുന്ന മത്സ്യം സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച്​ മുറിച്ച്​ ഉപ്പ്​ ലായനിയിൽ വൃത്തിയാക്കി സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഡ്രൈയറുകളിൽ ഉണക്കിയെടുത്താണ്​ വിപണിയിലെത്തിക്കുന്നത്​. സൂര്യപ്രകാശം ഏൽക്കാത്തതിനാൽ ​പോഷകങ്ങൾ നഷ്​ടമാവില്ല. അടച്ചുറപ്പുള്ള പ്ലാൻറിൽ ശാസ്​ത്രീയമായി ഉണക്കുന്നതിനാൽ കാറ്റും പൊടിയും മറ്റ്​ മാലിന്യങ്ങളും കലരാതെ ശുദ്ധിയുള്ളവയാണ്​ ഉൽപന്നങ്ങളെന്ന്​ കോർപറേഷൻ പറയുന്നു. ഫുഡ്​ ഗ്രേഡ്​ സ്​റ്റീലിൽ നിർമിച്ചവയാണ്​ ഡ്രൈയറും പ്ലാൻറും.

Tags:    
News Summary - Dry Fish in Online -Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.