പ്രത്യക്ഷനികുതിക്ക്​ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: പ്രത്യക്ഷ നികുതിയുമായി ബന്ധപ്പെട്ട വിവിധ ഫോറങ്ങളിൽ നടക്കുന്ന തർക്കങ്ങളിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി കേന്ദ്രസർക്കാർ. ഇതിനായി വിവാദ്​ ​സേ വിശ്വാസ്​ എന്ന പേരിൽ ബില്ല്​ ധനമന്ത്രി നിർമലാ സീതാരാമൻ പാർലമ​െൻറിൽ കൊണ്ട്​ വന്നു.

പുതിയ ബിൽ പ്രകാരം 2020 മാർച്ച്​ 31ന്​ മുമ്പായി തർക്കം നില നിൽക്കുന്ന കേസുകളിൽ നികുതി നൽകാം. ഇത്തരത്തിൽ നികുതി നൽകു​േമ്പാൾ പലിശയും പിഴയും കേന്ദ്രസർക്കാർ പൂർണ്ണമായും ഒഴിവാക്കി നൽകും.

9.32 ലക്ഷം കോടിയുടെ നികുതി തർക്ക കേസുകളാണ്​ തീർപ്പാകാതെ നില നിൽക്കുന്നത്​. ഇത്​ തീർപ്പാക്കാൻ പുതിയ പദ്ധതി കൊണ്ട്​ വരുന്നതിലൂടെ അധിക വരുമാനമാണ്​ കേന്ദ്രസർക്കാറിൻെറ ലക്ഷ്യം.

Tags:    
News Summary - Direct tax issue-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.