ഇന്ത്യക്ക്​ ബജറ്റ്​ 2.0 വേണം; ധനമന്ത്രിയോട്​ സാമ്പത്തിക വിദഗ്​ധർ

ന്യൂഡൽഹി: കോവിഡ്​ 19 വൈറസ്​ ബാധയെ തുടർന്ന്​ കടുത്ത പ്രതിസന്ധിയാണ്​ ഇന്ത്യൻ സാമ്പത്തിക രംഗം അഭിമുഖീകരിക്കുന് നത്​. സാമ്പത്തിക മാന്ദ്യത്തി​​െൻറ പടിവാതിൽക്കലാണ്​ ഇന്ത്യൻ സമ്പദ്​വ്യവസ്ഥ. തൊഴിലില്ലായ്​മ ഏറ്റവും ഉയർന്ന ന ിരക്കിലാണ്​. വ്യവസായങ്ങളൊന്നും പ്രവർത്തിക്കുന്നില്ല. ഇ​ൗയൊരു സാഹചര്യത്തിൽ മാന്ദ്യം മറികടക്കാൻ രണ്ടാമതൊരു ബജറ്റ്​ കൂടി വേണമെന്നാണ്​ സാമ്പത്തിക രംഗത്തെ വിദഗ്​ധർ ആവശ്യപ്പെടുന്നത്​.

ഇന്ത്യയിലെ പ്രമുഖ സാമ്പത്തിക വിദഗ്​ധനായ പ്രണോബ്​ സെൻ രണ്ടാമതൊരു ബജറ്റ്​ വേണമെന്ന ആവശ്യം ഉയർത്തിയിട്ടുണ്ട്​. ഇപ്പോഴുള്ള ആവശ്യങ്ങൾ പരിഗണിച്ച്​ ഇടക്കാല ബജറ്റ്​ അവതരിപ്പിക്കണം. അതിന്​ ശേഷം അടുത്ത വർഷം ഫെബ്രുവരിയിൽ സമ്പൂർണ്ണ ബജറ്റ്​ അവതരിപ്പിക്കാം. ബാങ്കിങ്​ സെക്​ടർ ഉൾപ്പടെയുള്ളവക്ക്​ ബജറ്റിൽ പ്രത്യേക കരുതൽ വേണമെന്നും അദ്ദേഹം നിർദേശിക്കുന്നു.

ഇന്ത്യൻ ലേബർ ആൻഡ്​ ഇക്കണോമിക്​സ്​ വൈസ്​ പ്രസിഡൻറ്​ റിതു ദിവാനും ഇതേ അഭിപ്രായക്കാരനാണ്​. രാഷ്​ട്രീയ പാർട്ടികൾ, ഉദ്യോഗസ്ഥർ, എൻ.ജി.ഒകൾ എന്നിവരുമായി കൂടിയാലോചിച്ച്​ രണ്ടാം ബജറ്റ്​ അവതരിപ്പിക്കണമെന്നാണ്​ അദ്ദേഹത്തി​​െൻറ ആവശ്യം. സാധനങ്ങളുടെ ഡിമാൻഡ്​ കുറഞ്ഞിട്ടുണ്ട്​. അത്​ പരിഹരിക്കാനുള്ള നടപടിയുണ്ടാകണം. ജനങ്ങൾക്കാണ്​ ബജറ്റിൽ പ്രഥമ പരിഗണന നൽകേണ്ടത്​. ഉപഭോഗം, തൊഴിൽ, ആരോഗ്യരംഗം എന്നിവക്കും​ പ്രാധാന്യം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Dear Finance Minister, India May Need Budget 2.0

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.