ആര്‍ത്തിയില്ല; ഗ്രൂപ്പിന്‍െറ ആത്മാവ്  സംരക്ഷിക്കാനാണ് ശ്രമം –സൈറസ് മിസ്ട്രി

മുംബൈ: സ്ഥാനത്തോട് ആര്‍ത്തിയുള്ളത് കൊണ്ടല്ല, ടാറ്റ ഗ്രൂപ്പിന്‍െറ ആത്മാവ് സംരക്ഷിക്കാന്‍ അതിയായ ആഗ്രഹമുള്ളതുകൊണ്ടാണ് ടാറ്റ സണ്‍സിന്‍െറ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടിട്ടും അതിനെതിരെ പോരാട്ടം തുടരുന്നതെന്ന് സൈറസ് മിസ്ട്രി. താന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വിസസ് ഓഹരിയുടമകളുടെ ജനറല്‍ ബോഡി യോഗത്തില്‍ വായിച്ച കത്തിലാണ് മിസ്ട്രി ഇക്കാര്യം വ്യക്തമാക്കിയത്. മൂല്യങ്ങള്‍ പരിഗണിക്കാതെ, സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കുക മാത്രം ലക്ഷ്യമാക്കിയുള്ള ചിലരുടെ പ്രവര്‍ത്തനങ്ങളിലൂടെ ടാറ്റ ഗ്രൂപ്പിനാണ് ദോഷമുണ്ടാവുന്നതെന്നും അതിനെതിരെ പോരാടാനാണ് താന്‍ ശ്രമിക്കുന്നതെന്നും മിസ്ട്രി കത്തില്‍ പറഞ്ഞു. 

ടാറ്റ ഗ്രൂപ് കമ്പനികളുടെ മുഖ്യ കമ്പനിയായ ടാറ്റ സണ്‍സിന്‍െറ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഒക്ടോബര്‍ 24ന് മിസ്ട്രിയെ പുറത്താക്കി മുന്‍ മേധാവി രത്തന്‍ ടാറ്റയെ താല്‍ക്കാലിക ചെയര്‍മാനായി നിയമിച്ചിരുന്നു. ഇതിന് തുടര്‍ച്ചയായി മറ്റു കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡില്‍നിന്നും മിസ്ട്രിയെ പുറത്താക്കാന്‍ നീക്കം നടക്കുകയാണ്. ആദ്യപടിയായി ടാറ്റ ഇന്‍ഡസ്ട്രീസ് ജനറല്‍ ബോഡി ചേര്‍ന്ന് വോട്ടെടുപ്പിലൂടെ മിസ്ട്രിയെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് കഴിഞ്ഞദിവസം നീക്കിയിരുന്നു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വിസസിലും 73 ശതമാനം ഓഹരി രത്തന്‍ ടാറ്റയുടെ നിയന്ത്രണത്തിലായതിനാല്‍ അതില്‍നിന്ന് മിസ്ട്രി പുറത്താക്കപ്പെടുമെന്നുറപ്പായിരിക്കുകയാണ്.
 
Tags:    
News Summary - cyrus mistry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.