ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയിൽ നട്ടെല്ലൊടിഞ്ഞു നിൽക്കുന്നവർക്കു മുന്നിൽ കേന്ദ്ര സർക്കാർ വെച്ചുനീട്ടുന്നത് പ്രധാനമായും കുറെ വായ്പ പദ്ധതികൾ. അന്തർ സംസ്ഥാന തൊഴിലാളികളുടെ കഷ്ടപ്പാടുകൾക്ക് പരിഹാരമായി നൽകുന്നത് രാജ്യത്തിെൻറ മിച്ചശേഖരത്തിൽനിന്നുള്ള അരി. സാമ്പത്തിക സഹായമെന്ന പ്രധാന ആവശ്യത്തോട് പുറംതിരിഞ്ഞ് സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച മെഗാ പാക്കേജിെൻറ വിശദാംശങ്ങൾ കുറേശ്ശെയായി ധനമന്ത്രി നിർമല സീതാരാമൻ വെളിപ്പെടുത്തുേമ്പാൾ തെളിയുന്ന ചിത്രം അതാണ്. ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് കടമെടുക്കാനുള്ള പദ്ധതികളാണ് ആദ്യഭാഗ പാക്കേജിെൻറ ഊന്നൽ. രണ്ടാം ഭാഗത്തിൽ കർഷകർക്കും തെരുവു കച്ചവടക്കാർക്കും വായ്പയെടുക്കാൻ പുതിയ ക്രമീകരണങ്ങൾ.
വായ്പയെടുക്കാനും പലിശ സഹിതം തിരിച്ചടക്കാനും കെൽപില്ലാത്ത വിധം തളർന്നുനിൽക്കുന്നവർക്കു നേരെ നീട്ടുന്ന വായ്പാ വാഗ്ദാനം, ആപത്തുകാലത്ത് പ്രയോജനപ്പെടുത്താൻ എത്രപേർക്ക് കഴിയുമെന്ന് കണ്ടറിയണം. അന്തർ സംസ്ഥാന തൊഴിലാളികൾക്കു മുന്നിൽ ജീവനോപാധി അടക്കമുള്ള പുനരധിവാസ പ്രശ്നങ്ങളാണ് സമസ്യയായി നിൽക്കുന്നത്. അഞ്ചു കിലോ അരിയും ഒരു കിലോ പയറും നൽകി അവസാനിപ്പിക്കാവുന്നതല്ല കിലോമീറ്ററുകൾ വിശന്നു വലഞ്ഞു നാടുപിടിക്കാൻ നടക്കുന്ന കുടുംബങ്ങളുടെ ജീവിത പ്രയാസങ്ങൾ. അടുത്ത ഏതാനും മാസങ്ങളിലേക്ക് നിത്യവൃത്തിക്കുവേണ്ട പണം റൊക്കമായി അവരുടെ കൈകളിൽ എത്തുക പ്രധാനമാണ്.
എന്നാൽ, അത്തരത്തിലൊരു പരിഗണന സർക്കാർ നൽകുന്നില്ല. തെരുവു കച്ചവടക്കാർക്കും പിടിച്ചുനിൽപിനുള്ള സഹായം വായ്പയുടെ രൂപത്തിലല്ല എത്തേണ്ടത്. വായ്പ തിരിച്ചടക്കാനുള്ള അവസ്ഥയിലല്ല ദുർബലരായ ഈ വിഭാഗക്കാർ. കർഷകർക്ക് മിനിമം താങ്ങുവിലയെങ്കിലും ഉൽപന്നത്തിന് നൽകുകയാണ് വേണ്ടത്. എന്നാൽ, അവർക്ക് കിസാൻ െക്രഡിറ്റ് കാർഡ് വെച്ചുനീട്ടുകയാണ് ചെയ്യുന്നത്. ലോക്ഡൗൺമൂലം വിപണിയിൽ എത്തിക്കാൻ കഴിയാതെ ഉൽപന്നങ്ങൾ നശിച്ചുപോകുന്ന കർഷകർക്ക് ധനസഹായമോ, ഉൽപന്നത്തിന് മാന്യമായ വിലയോ ആണ് കിട്ടേണ്ടതെന്ന യാഥാർഥ്യത്തിന് നേരെ സർക്കാർ മുഖം തിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.