സമ്പദ്​വ്യവസ്ഥയിൽ സ്ഥിതി ഗുരുതരം; ഇനിയെങ്കിലും രക്ഷാപാക്കേജ്​ പ്രഖ്യാപിക്കൂ


കോവിഡ്​ 19 വൈറസ്​ ബാധയെ തുടർന്ന്​ ഏർപ്പെടുത്തിയ ലോക്​ഡൗൺ ഇന്ത്യയിൽ 40 ദിവസം പിന്നിട്ട്​ കഴിഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്​ രാജ്യത്ത്​ അനുഭവപ്പെടുന്നത്​. എന്നാൽ, ഇത്​​ മറികടക്കാനുള്ള ശക്​തമായ നടപടി കേ​ന്ദ്രസർക്കാറിലും നിന്ന്​ ഉണ്ടായിട്ടില്ല. ഇനിയെങ്കിലും കമ്പനികൾക്ക്​ സാമ്പത്തിക സഹായം നൽകുന്ന പാക്കേജ്​ നടപ്പാക്കണമെന്നാണ്​ സാമ്പത്തിക രംഗത്ത്​ നിന്ന്​ ഉയരുന്ന പ്രധാന ആവശ്യം.

കോവിഡ്​ മൂലം വലിയ ദുരിതം അനുഭവിക്കുന്ന സെക്​ടറുകൾക്കായി പ്രത്യേക പാക്കേജ്​ വേണമെന്ന ആവശ്യം വ്യവസായ സംഘടനകളും ട്രേഡ്​ യൂനിയനുകളും ഉയർത്തിയിട്ടുണ്ട്​. ആർ.ബി.ഐയും ​കേന്ദ്രസർക്കാറും ചില ആശ്വാസ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പണം കമ്പനികളിലും ജനങ്ങളിലും എത്തിക്കാനുള്ള പദ്ധതിയൊന്നും ഇതിൽ ഇടംപിടിച്ചിട്ടില്ല. മിക്ക കമ്പനികളും കടുത്ത പണപ്രതിസന്ധി അനുഭവിക്കുന്നുണ്ട്​. ഇനിയും ജനങ്ങളുടെ കൈവശം പണമെത്തിയില്ലെങ്കിൽ അവർ ചെലവ്​ വീണ്ടും ചുരുക്കുകയും അത്​ സമ്പദ്​വ്യവസ്ഥയെ കൂടുതൽ പ്രതിസന്ധിയിലാക്കുകയും ചെയ്യും.

​മെയ്​ മൂന്നിലെ കണക്കുകൾ പ്രകാരം 27.1 ശതമാനമാണ്​ രാജ്യത്തെ തൊഴിലില്ലായ്​മ നിരക്ക്​. ചരിത്രത്തിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്​മ നിരക്കിലേക്ക്​ രാജ്യം എത്തിയെന്ന്​ ഈ കണക്കിൽ നിന്ന്​ വ്യക്​തമാകും. ഇതിനൊപ്പം ജോലി തേടുന്ന ആർക്കും തൊഴിൽ ലഭിക്കാത്ത സാഹചര്യവുമുണ്ടാവും. ഈ പ്രതിസന്ധിക്ക്​ പരിഹാരം കാണാൻ ജി.ഡി.പിയുടെ ഒരു ശതമാനമെങ്കിലും രക്ഷാപാക്കേജിനായി മാറ്റിവെക്കണമെന്ന​ ആവശ്യമാണ്​ ഉയരുന്നത്​. ഇനിയും രക്ഷാ​പാക്കേജ്​ വന്നില്ലെങ്കിൽ സമാനതകളില്ലാത്ത പ്രതിസന്ധിയാവും ഇന്ത്യൻ സമ്പദ്​വ്യവസ്ഥ അഭിമുഖീകരിക്കുക.

Tags:    
News Summary - Covid 19 lockdown crisis-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.