കോവിഡ്​: 1.37 ലക്ഷം അപേക്ഷകൾ 10 ദിവസത്തിനകം തീർപ്പാക്കി ഇ.പി.എഫ്​.ഒ

ന്യൂഡൽഹി: ലോക്​ഡൗൺ സമയത്ത്​ 10 ദിവസത്തിനിടയിൽ 1.37 ലക്ഷം അപേക്ഷകൾ തീർപ്പാക്കി ഇ.പി.എഫ്​.ഒ. രാജ്യത്ത്​ ലോക്​ഡൗൺ മ ൂന്നാമത്തെ ആഴ്​ചയിലേക്ക്​ കടക്കു​േമ്പാഴാണ്​ ഇ.പി.എഫ്​.ഒ നേട്ടം കൈവരിച്ചിരിക്കുന്നത്​. ഇതുവരെ കോവിഡ്​ ബാധയെ തുടർന്ന്​ പി.എഫ്​ പിൻവലിക്കുന്ന സേവനം ഉപയോഗപ്പെടുത്തിയവർക്ക്​ 279.65 കോടി രൂപ വിതരണം ചെയ്​തുവെന്നും ഏജൻസി അറിയിച്ചു.

കെ.വൈ.സി ചട്ടങ്ങൾ പാലിക്കുന്ന അപേക്ഷകൾ 72 മണിക്കൂറിനകം തീർപ്പാക്കുമെന്ന്​ ഇ.പി.എഫ്​.ഒ വ്യക്​തമാക്കിയിട്ടുണ്ട്​. കോവിഡ്​ വൈറസ്​ ബാധയെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ പി.എഫിൽ നിന്ന്​ പണം പിൻവലിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. തൊഴിലാളികളുടെ വിഹിതത്തിൽ നിന്ന്​ 75 ശതമാനം പിൻവലിക്കാനാണ്​ അനുമതി നൽകിയത്​.

ലോക്​ഡൗണിനെ തുടർന്ന്​ ഇന്ത്യയിൽ പല ഓഫീസുകളുടെയും പ്രവർത്തനം താളംതെറ്റിയിരുന്നു. എങ്കിലും അടിയന്തര ആവശ്യം പരിഗണിച്ച്​ ​അപേക്ഷകൾ ഇ.പി.എഫ്​.ഒ തീർപ്പാക്കുകയായിരുന്നു.

Tags:    
News Summary - Coronavirus Crisis: 1.37 Lakh PF Withdrawal Claims Settled Within 10 Days-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.