Posted On
date_range Updated On
date_range മുഖ്യ വ്യവസായ മേഖലകള്‍ക്ക് അഞ്ചു ശതമാനം വളര്‍ച്ച
ന്യൂഡല്‍ഹി: മുഖ്യ വ്യവസായ മേഖലകളില്‍ സെപ്റ്റംബറില്‍ അഞ്ചുശതമാനം വളര്‍ച്ച. ആഗസ്റ്റിലെ 3.2 ശതമാനത്തില്‍നിന്നാണ് ഈ മുന്നേറ്റം. കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതി വാതകം, റിഫൈനറി ഉല്‍പന്നങ്ങള്‍, രാസവളം, ഉരുക്ക്, സിമന്‍റ്, വൈദ്യുതി എന്നിവയാണ് എട്ട് മുഖ്യ വ്യവസായ മേഖലകള്‍. ഈ വര്‍ഷം സെപ്റ്റംബര്‍ വരെ മൊത്തത്തില്‍ ഈ വ്യവസായ മേഖലകള്‍ 4.6 ശതമാനം വളര്‍ച്ചയാണ് നേടിയതെന്നും വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. മൊത്തം വ്യാവസായികോല്‍പാദനത്തിന്‍െറ 38 ശതമാനവും സംഭാവന ചെയ്യുന്ന ഈ മേഖലകള്‍ക്ക് കഴിഞ്ഞ വര്‍ഷം 2.4 ശതമാനമായിരുന്നു വളര്‍ച്ച. ഈ എട്ട് വ്യവസായങ്ങളില്‍ ഉരുക്ക് മാത്രമാണ് ഇരട്ടയക്കത്തിലുള്ള വളര്‍ച്ച കൈവരിച്ചിരിക്കുന്നത്. ആഗസ്റ്റില്‍ 17 ശതമാനം വളര്‍ച്ച കൈവരിച്ചശേഷം സെപ്റ്റംബറില്‍ 16.3 ശതമാനം വളര്‍ച്ചയാണ് ഉരുക്കുമേഖല കൈവരിച്ചത്. 9.3 ശതമാനം വളര്‍ച്ച കൈവരിച്ച റിഫൈനറി മേഖലയാണ് രണ്ടാം സ്ഥാനത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.