ക്രിസ്​റ്റീൻ ലഗാർഡ്​ ഐ.എം.എഫ് എം.ഡി സ്ഥാനം രാജിവെച്ചു

വാഷിങ്​ടൺ: ക്രിസ്​റ്റീൻ ലഗാർഡ്​ ഐ.എം.എഫ്​ മാനേജിങ്​ ഡയറക്​ടർ സ്ഥാനം രാജിവെച്ചു. ചൊവ്വാഴ്​ചയാണ്​ അവർ രാജി സമർപ്പിച്ചത്​. സെപ്​തംബർ 12നാവും അവർ ഐ.എം.എഫിൽ നിന്നും പടിയിറങ്ങുക.

യുറോപ്യൻ സെൻട്രൽ ബാങ്ക്​ മേധാവിയാകാനുള്ള അപേക്ഷ ലഗാർഡ്​ സമർപ്പിച്ചിരുന്നു..പുതിയ യുറോപ്യൻ പാർലമ​െൻറാകും ബാങ്ക്​ പ്രസിഡൻറിനെ കണ്ടെത്തുക.

2021 ജൂലൈ 21നാണ്​ ലഗാർഡിൻെറ ഐ.എം.എഫിലെ കാലാവധി അവസാനിക്കുക. എന്നാൽ, കാലാവധി പൂർത്തിയാകാൻ കാത്തു നിൽക്കാതെ അവർ രാജി സമർപ്പിക്കുകയായിരുന്നു.

Tags:    
News Summary - Christine Lagarde resigns as IMF chief-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.