Posted On
date_range Updated On
date_range ചണ്ഡിഗഡിൽ ഇന്ധനവില കുറച്ചു
ചണ്ഡിഗഡ്: കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡിൽ ഇന്ധനവില കുറച്ചു. പെട്രോൾ ലിറ്ററിന് 1.50 രൂപയും ഡീസൽ ലിറ്ററിന് 1.50 രൂപയും ആണ് കുറച്ചത്. പുതുക്കിയ വില അർധരാത്രി മുതൽ പ്രാബല്യത്തിൽ വരുമെന്ന് ചണ്ഡിഗഡ് ഭരണകൂടം അറിയിച്ചു.
പെട്രോൾ-ഡീസൽ വില റെക്കോർഡ് ഭേദിച്ച് മുന്നേറിയതോടെ വിഷയത്തിൽ ഇടപെട്ട കേന്ദ്ര സർക്കാർ വില കുറക്കാൻ തീരുമാനിക്കുകയായിരുന്നു. േകന്ദ്ര നിർദേശ പ്രകാരം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ഹരിയാന, ഗുജറാത്ത്, മഹാരാഷ്ട്ര, ഛത്തിസ്ഗഢ്, ത്രിപുര എന്നിവയടക്കം 10 സംസ്ഥാനങ്ങൾ വില കുറച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.