സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാർ ഇടപ്പെട്ടേക്കും
ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ കര കയറ്റാൻ കേന്ദ്രസർക ്കാർ ഉടൻ ഇടപെടൽ നടത്തുമെന്ന് റിപ്പോർട്ട്. നികുതി കുറച്ച് നഷ്ടപ്പെട്ട വളർച്ചാ നിരക്ക് തിരികെ കൊണ്ടുവരു ന്നതിനുള്ള ശ്രമങ്ങളായിരിക്കും ആരംഭിക്കുക.
സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താൻ അടിസ്ഥാന സൗകര്യവികസന മേഖലയിലെ നിക്ഷേപം വർധിപ്പിക്കും. ഇതിനൊപ്പം ജി.എസ്.ടിയിൽ ചില ഇളവുകളും പ്രതീക്ഷിക്കാം. പ്രധാനമായും ഓട്ടോമൊബൈൽ സെക്ടറിലാണ് ഇളവുണ്ടാവുക. ഇതുവഴി ഉപഭോഗം വർധിപ്പിക്കാമെന്നാണ് സർക്കാറിൻെറ കണക്ക് കൂട്ടൽ. രാജ്യത്തെ കൂടുതൽ വ്യവസായ സൗഹൃദമാക്കാനുള്ള നടപടികളും സ്വീകരിക്കും.
ജി.എസ്.ടി കൗൺസിൽ മീറ്റിങ്ങിനുള്ള നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോവുകയാണ്. കൗൺസിൽ മീറ്റിങ്ങിൽ നികുതി ഇളവുകൾ സർക്കാർ പ്രഖ്യാപിക്കുമെന്നാണ് സൂചന. വാഹന നിർമാതാക്കളുടെ സംഘടനയായ സിയാമും ഇളവുകൾ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.