???????????? ??????

സി.എ.എ പ്രതിഷേധം: വാച്ച്​ വിൽപന പോലും കുറഞ്ഞുവെന്ന്​

ന്യൂഡൽഹി: സി.എ.എ നിയമത്തിനെതിരായ പ്രക്ഷോഭം രാജ്യത്തെ വ്യവസായ മേഖലക്കും തിരിച്ചടിയുണ്ടാക്കിയെന്ന്​ റിപ്പോ ർട്ടുകൾ. ഓ​ട്ടോമൊബൈൽ വ്യവസായം മുതൽ റസ്​റ്റോറൻറുകൾ വരെ പ്രക്ഷോഭത്തി​​​െൻറ ചൂടറിഞ്ഞു. വാച്ചുകളുടെ വിൽപന പേ ാലും ഇക്കാലയളവിൽ കുറഞ്ഞുവെന്നാണ്​ റിപ്പോർട്ട്​. ഇന്ത്യൻ എക്​സ്​പ്രസാണ്​ വാർത്ത പുറത്ത്​ വിട്ടത്​.

ഇന്ത്യയിലെ പ്രമുഖ വാച്ച്​ നിർമ്മാതാക്കളായ ടൈറ്റാൻ ഡിസംബറി​​​െൻറ രണ്ടാം പാദത്തിൽ വിൽവന കുറഞ്ഞുവെന്ന്​ വ്യക്​തമാക്കുന്നു. പ്രതിഷേധങ്ങൾ മൂലം സ്​റ്റോറുകൾ അടച്ചിടേണ്ടി വന്നതാണ്​ തിരിച്ചടിക്കുള്ള പ്രധാന കാരണം. പ്രക്ഷോഭങ്ങൾ മൂലം കുറഞ്ഞ ആളുകൾ മാത്രമാണ്​ ഷോറുമുകളിലേക്ക്​ എത്തിയതെന്ന്​ കാർ കമ്പനികളുടെ പ്രതിനിധികൾ പറഞ്ഞതായി ഇന്ത്യൻ എകസ്​പ്രസ്​ റിപ്പോർട്ട്​ ചെയ്യുന്നു.

തുടർച്ചയായ സംസ്ഥാന സർക്കാറുകൾ നി​രോധനാജ്ഞ പ്രഖ്യാപിച്ചതും സംഘർഷങ്ങളും ഇന്ത്യയിലെ ഹോട്ടൽ വ്യവസായത്തെ പ്രതികൂലമായി ബാധിച്ചുവെന്നാണ്​ നാഷണൽ റസ്​റ്റോറൻറ്​ അസോസിയേഷൻ വ്യക്​തമാക്കുന്നത്​. വടക്ക്​-കിഴക്കൻ മേഖലയിലെ പ്രതിഷേധം ടൂറിസം രംഗത്തും തിരിച്ചടിയുണ്ടായി. വിവിധ രാജ്യങ്ങൾ പൗരൻമാർക്ക്​ മുന്നറിയിപ്പ്​ നൽകിയതോടെ ബുക്കിങ്ങുകൾ കൂട്ടത്തോടെ റദ്ദാവുകയായിരുന്നു.

Tags:    
News Summary - From cars to watches, protests hit India Inc-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.