Posted On
date_range Updated On
date_range 899 രൂപക്ക് വിമാനത്തിൽ പറക്കാം
മുംബൈ: ബജറ്റ് എയർലൈൻസ് സർവീസായ എയർ എഷ്യ 899 രൂപക്ക് വിമാന ടിക്കുറ്റുകൾ ലഭ്യമാക്കുന്നു. ജനുവരി 16 മുതൽ ജനുവരി 22 വരെയുള്ള കാലയളവിൽ ഇൗ ഒാഫർ പ്രകാരം ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. 2017 മെയ് 1 മുതൽ 2018 ഫെബ്രുവരി 6 വരെയാണ് യാത്ര സമയം.
തെരഞ്ഞെടുത്ത റൂട്ടുകളിലാണ് പുതിയ ഒാഫർ ലഭ്യമാവുക. ബംഗ്ളൂരു, ചണ്ഡിഗഢ്, ഗോവ, ഗുഹാവത്തി, ഹൈദരബാദ്, ഇംഫാൽ, ജയ്പൂർ, കൊച്ചി, ന്യൂഡൽഹി, പൂനെ, വിസാഗ്, എന്നവിടങ്ങളിലേക്കുള്ള സർവീസുകളിൽ പുതിയ ഒാഫർ ലഭ്യമാവും.
ഇന്ത്യൻ വ്യോമയാന മേഖലയിൽ കടുത്ത മൽസരമാണ് ഇപ്പോൾ നിലനിൽക്കുന്നത്. ബജറ്റ് എയർെലനുകളാണ് പ്രധാനമായും മൽസര രംഗത്തുള്ളത്. ഇതിെൻറ ഭാഗമായി തന്നെയാണ് എയർ എഷ്യയും ഇപ്പോൾ നിരക്കിളവുമായി രംഗത്തെത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.