Posted On
date_range Updated On
date_range 200 രൂപ നോട്ട് നാളെ പുറത്തിറക്കും
ന്യൂഡൽഹി: 200 രൂപ നോട്ടുകൾ നാളെ പുറത്തിറക്കുമെന്ന് ആർ.ബി.െഎ. പത്രക്കുറിപ്പിലാണ് പുതിയ നോട്ടുകൾ പുറത്തിറക്കുന്ന വിവരം റിസർവ് ബാങ്ക് അറിയിച്ചത്.
സാഞ്ചിയിലെ സ്തൂപവും അശോകസ്തംഭത്തിെൻറ ചിത്രവും നോട്ടിൽ ഇടംപിടിച്ചിട്ടുണ്ട്. മുൻവശത്ത് പതിവ് പോലെ മഹാത്മ ഗാന്ധിയുടെ ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്. കടും മഞ്ഞ നിറത്തിലാവും നോട്ടുകൾ എത്തുക. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് മിഷെൻറ എംബ്ലവും നോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നോട്ട് പിൻവലിക്കിലിന് ശേഷം രാജ്യത്ത് രൂക്ഷമായ കറൻസി ക്ഷാമം അനുഭവപ്പെട്ടിരുന്നു. ഇത് പരിഹരിക്കുന്നതിനായാണ് ആർ.ബി.െഎ പുതിയ നോട്ടുകൾ പുറത്തിറക്കുന്നത്. വൈകാതെ തന്നെ പുതിയ 50 രൂപയുടെ നോട്ടുകളും പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.