ന്യൂഡൽഹി: കോവിഡ് വ്യാപനത്തിനെതിരായ ജാഗ്രതയുടെ ഭാഗമായി വാഹന നിർമാണ പ്ലാൻറുകൾ അടക്കുന്നു. മാരുതി സുസുക്കി, ടാറ്റ, മഹീന്ദ്ര, ഹോണ്ട, ബജാജ്, ഹീറോ കമ്പനികളാണ് പ്ലാൻറ് പ്രവർത്തനം നിർത്തുന്നതായി പ്രഖ്യാപിച്ചത്.
മാരുതി സുസുക്കി ഹരിയാനയിലെ ഉൽപാദനവും ഒാഫീസ് പ്രവർത്തനങ്ങളും നിർത്തി. റോത്തഗിൽ പ്രവർത്തിക്കുന്ന ഗവേഷണ വിഭാഗത്തിെൻറ പ്രവർത്തനങ്ങും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ നിർത്തിയതായി കമ്പനി അറിയിച്ചു.
ടാറ്റാ മോേട്ടർസ് പൂണെയിലെ പ്ലാൻറ് മാർച്ച് 31 വരെ അടച്ചു. മഹീന്ദ്ര ആൻറ് മഹിന്ദ്ര നാഗ്പൂർ, പൂണെ, മുംബൈ എന്നിവിടങ്ങളിലെ പ്ലാൻറുകൾ ചൊവ്വാഴ്ച മുതൽ പ്രവർത്തിക്കില്ലെന്ന് അറിയിച്ചു. ഹോണ്ട, ഹീറോ, ബജാജ് എന്നിവയും മാർച്ച് 31 വരെ പ്രവർത്തിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.