വിൽപന കുറഞ്ഞു; ലൈലാൻഡും പ്ലാൻറ്​ പൂട്ടുന്നു

ചെന്നൈ: ഭാരവാഹന നിർമാതാക്കളായ അശോക്​ ലൈലാൻഡും പ്ലാൻറ്​ അടക്കുന്നു. ചെന്നൈയിലെ നിർമാണശാല അഞ്ച്​ ദിവസത്തേക്ക ്​ അടച്ചിടുമെന്നാണ്​ ലൈലാൻഡ്​ അറിയിച്ചിരിക്കുന്നത്​. സെപ്​തംബർ ആറ്​ മുതൽ 11 വരെയാണ്​ നിർമാണം നിർത്തിവെക്കുന് നത്​. ജൂലൈയിൽ ഒമ്പത്​ ദിവസ​ത്തേക്ക്​ അശോക്​ ലൈലാൻഡ്​ പ്ലാൻറ്​ അടച്ചിരുന്നു.

വിൽപനയിൽ കുറവുണ്ടായതോടെയാണ്​ ലൈലാൻഡ്​ പ്ലാൻറ്​ അടക്കാൻ നിർബന്ധിതമായത്​. കഴിഞ്ഞ വർഷവുമായി താരത്മ്യം ചെയ്യു​േമ്പാൾ 50 ശതമാനം കുറവാണ്​ ലൈലാൻഡ്​ വാഹനങ്ങളുടെ ആഗസ്​റ്റ്​ മാസത്തെ വിൽപനയിൽ ഉണ്ടായത്​. ആഗസ്​റ്റ്​ മാസത്തിൽ 8,296 യൂണിറ്റായി ലൈലാൻഡ്​ വാഹനത്തിൻെറ വിൽപന കുറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം രാജ്യത്തെ പ്രമുഖ കാർ നിർമാതാക്കളായ മാരുതി രണ്ട്​ ദിവസം പ്ലാൻറ്​ അടക്കുമെന്ന്​ പ്രഖ്യാപിച്ചിരുന്നു. ഗുരുഗ്രാം, മനേസർ തുടങ്ങിയ സ്ഥലങ്ങളിലെ പ്ലാൻറ്​ അടക്കുമെന്നായിരുന്നു മാരുതി പ്രഖ്യാപിച്ചത്​.

Full View
Tags:    
News Summary - Ashok Leyland announces 5-day shutdown starting September 6, 2019-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.