മുംബൈ: മൂലധന നിക്ഷേപം കുത്തനെ കൂട്ടാനുള്ള നീക്കവുമായി അമേരിക്കൻ ഭരണകൂടം മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ ഇ.ബി വിസക്കായി അപേക്ഷിച്ച 80 ശതമാനം ഇന്ത്യക്കാർക്ക് അവസരം നഷ്ടമാകുമെന്ന് വിലയിരുത്തൽ. മൂലധന നിക്ഷേപം അഞ്ചുലക്ഷം ഡോളറിൽനിന്ന് (3.25 കോടി രൂപ) 1.3 ദശലക്ഷം ഡോളറായി (8.45 കോടി രൂപ) ഉയർത്താനാണ് തീരുമാനം.
തൊഴിലധിഷ്ഠിത അഞ്ചാം മുൻഗണന വിഭാഗത്തിലുള്ള (ഇ.ബി അഞ്ച്) ഉയർന്ന ആസ്തി നിക്ഷേപകർക്കുവേണ്ടിയുള്ള ഇൗ വിസ അമേരിക്കയിൽ സ്ഥിരവാസം ഉറപ്പുനൽകുന്നു.
ഇ.ബി 5 വിസയുടെ നിക്ഷേപത്തുക ഉയർത്താനാണ് ട്രംപ് സർക്കാറിെൻറ തീരുമാനമെന്ന് ഇൗ രംഗത്ത് പ്രവർത്തിക്കുന്ന കാൻആം ഇൻവെസ്റ്റർ സർവിസ് സ്ഥാപന അധികൃതർ പറയുന്നു. 2017 സാമ്പത്തികവർഷം 500ലധികം ഇന്ത്യക്കാരാണ് ഇൗ വിസക്കായി അപേക്ഷിച്ചത്.
തൊട്ടു മുൻവർഷം 354 അപേക്ഷകരായിരുന്നു ഉണ്ടായിരുന്നത്. മൂലധന നിക്ഷേപത്തിലെ വർധനവുമൂലം നിരവധി പുതിയ പ്രാദേശിക സംരംഭങ്ങൾ അടച്ചുപൂേട്ടണ്ടിവരുമെന്നും കാൻആം ഇന്ത്യ, മിഡിൽ ഇൗസ്റ്റ് വൈസ് പ്രസിഡൻറ് അഭിനവ് ലോഹ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.